Powered By Blogger

Tuesday, October 25, 2011

തൃശങ്കു...


അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. അതിരാവിലെ കൂട്ടുപണിക്കാര്‍ എല്ലാവരും പാലായ്ക്കു പോകാന്‍ റെഡിയായി എത്തി- ചിലര്‍ ഇണക്കുരുവികളായി, മറ്റുചിലര്‍ വല്ലപ്പോഴും മാത്രം മങ്കന്‍മാരും മങ്കകളും ആകാനുള്ള സാഹചര്യം അതിന്റെ അറ്റം വരെ ചൂഷണം ചെയ്തും, ചിലര്‍ മിക്സും മിക്സ്ചറും കെട്ടിപ്പൊതിഞ്ഞും കൃത്യസമയത്ത് തന്നെ ഹാജരായി. എല്ലാവര്ക്കും ഒരേ ലക്ഷ്യം- എക്സ്പയറി ഡേയ്റ്റ് കഴിഞ്ഞിട്ടും പുര പൊളിച്ച് പിന്നേം വളരാന്‍ സാധ്യതയുള്ള മറ്റൊരു കൂട്ടുപണിക്കാരന്റെ കല്യാണത്തില്‍ പങ്കെടുക്കുക, അതില്‍ ഉപരി ഒരു ഞായറാഴ്ച ദിനം പൊളിച്ചടുക്കി മടക്കി തലയില്‍ വെച്ചു തിരിച്ചു വരിക. അല്ലെങ്കില്‍ വഴിയില്‍ തന്നെ വാള്' വെച്ചു കളയുക.

വഴിയില്‍ ബോറടിക്കാതിരിക്കാന്‍ ചില പാട്ടുകാര്‍ (ഒരു ദിവസത്തെ മാത്രം) ശ്രുതിയും അപശ്രുതിയും സംഗതിയും സമാസമം ചേര്‍ത്ത് പാടി തകര്‍ത്തു. ആരോഹണവും അവരോഹണവും ഏതെക്കെയോ വഴിയില്‍ കൂടി വേലി ചാടി ഓടിയെങ്കിലും ട്രിപ് ഗൈഡ് തൊട്ട് മിക്സ് അടിയന്‍മാര്‍ വരെ പാട്ട് പാടി, ആസ്വദിച്ച് ആ യാത്ര മനോഹരമാക്കി...

ഏതാണ്ട് മുക്കാല്‍ മുക്കാലര ദൂരം എത്തിയെപ്പോള്‍ ആണായിപ്പിറന്ന ചില യാത്രക്കാരെ കലശലായ 'എന്തോ' ശങ്കിച്ചും ശങ്കിക്കാതെയും മുട്ടി വിളിച്ചു. ഉടന്‍ തന്നെ ട്രിപ് ഗൈഡ് ഡ്രൈവരോടു പറഞ്ഞു താരതമ്യേന ജനവാസം കുറഞ്ഞ ഒരിടത്ത് വണ്ടിക്ക് സഡന്‍ ബ്രേക് ഇടുവിച്ചു. മുട്ടല്‍ ഒരു വല്യ ബുദ്ധിമുട്ടായവര്‍ ആദ്യമേ ചാടി ഇറങ്ങി. ഒരു താറാവ് പോകുന്നതിന്റെ പുറകെ വരി തെറ്റാതെ പോകുന്ന കൂട്ടത്തിനെ പോലെ ആവശ്യമുള്ളതും ഇല്ലാത്തതുമായ മറ്റുള്ള ആണന്മാരും ചാടി ഇറങ്ങി. കസേരകളിക്ക് ഓടുന്നത് പോലെ എല്ലാവരും തലങ്ങും വിലങ്ങും ഓടി കുറ്റിച്ചെടികള്‍ക്കും പോസ്റ്റുകള്‍ക്കും മറവിലായി തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കി. ഒരു വഴി അരിക് മുഴുവന്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന ആണുങ്ങളുടെ ഒരു വല്യ മതില് തന്നെ ഉണ്ടായി പെട്ടെന്നു.

എന്നാല്‍ വഴി അരികില്‍ തന്റെ ഒരു രഹസ്യവും പരസ്യം ആകരുത് എന്നു നിര്‍ബന്ധമുള്ള ഒരു അദ്ദേഹം തന്റെ സ്വകാര്യത സംരക്ഷിക്കാനായി ഒരു ഇടം തേടി അലഞ്ഞു തുടങ്ങി. അവസാനം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരു ഇടം കിട്ടി.. വിജനമായ ഒരു വഴി ... ഒരു കാക്കക്കുഞ്ഞു പോലും അത് വഴി വരില്ല എന്നു അദ്ദേഹത്തിന് ഉറപ്പ് ഉണ്ടാക്കിയ ഒരു വഴിയുടെ തുടക്കം ആയിരുന്നു അത്. മാന്യദേഹം സന്തോഷത്തോട് കൂടെ തുടങ്ങുകയായിരുന്നു... എവിടെയോ മണി അടിക്കുന്ന ഒരു ശബ്ദം കേട്ടോ എന്നദ്ദേഹത്തിനു ഒരു സംശയം..  അത് വെറും സംശയം ആയിരിയ്ക്കും എന്നു കരുതി അദ്ദേഹം തന്റെ കര്‍ത്തവ്യം തുടര്‍ന്നു.  പൊടുന്നനെ കണ്ട കാഴ്ച അദേഹത്തിന്റെ ദേഹത്തിനെ തളര്‍ത്തി....കെട്ടഴിച്ചു  വിട്ട പശുക്കൂട്ടത്തെ പോലെ ആ വഴിയിലെ ഒരു ഇടവഴി തിരിഞ്ഞു (പണ്ടാരം അടങ്ങാന്‍ ഈ ഇടവഴി എപ്പോള്‍ ഇവിടെ ഒണ്ടായി?!) ഒരു കൂട്ടം ആളുകള്‍ വരുന്നു....  അവര്‍ക്ക് അഭിമുഖമായി ഈ മാന്യദേഹവും!

തളര്‍ന്ന ദേഹമാണെങ്കിലും പുള്ളി മനസില്‍ ഇങ്ങനെ ഓര്‍ത്ത് കാണണം . .  "പുല്ല്...... പള്ളിക്ക് പിരിയാന്‍ കണ്ട സമയം.. @#$$%%"

Tuesday, August 30, 2011

എത്ര ദൂരം?

ആ മല ചോട്ടിലേക്ക് എനിക്കിനിയെത്ര ദൂരം

കാറ്റില്‍ കുടചൂടി നനയാനെത്ര നേരം
മനം നിറയെയീ പച്ച നോക്കി നില്‍ക്കാനെത്ര നേരം
വള്ളിചെരുപ്പ് വഴുക്കാതെ, നടക്കാനിനിയെത്ര നേരം
മഴത്തുള്ളികള്‍ കൂട്ടം പിടിക്കുന്ന പുല്‍നാമ്പുകളില്‍
കാല്‍ തഴുകി നടക്കാനിനിയെത്ര നേരം

എന്റെ സ്വപ്നങ്ങള്‍ക്കിനിയെത്ര നേരം എത്ര ദൂരം?

Friday, June 17, 2011

Boomerang

മിസ്റ്റര്‍ ആല്‍ബെര്‍ട്ട് , നിങ്ങളെന്തിനാണ് ഇപ്പോഴും അങ്ങോട്ടും നോക്കി ഇരിക്കുന്നത്?

ഓ.. സുനില്‍ സാറോ.? വെറുതെ പ്രത്യേകിച്ച് ഒന്നും ചെയ്യനില്ലാത്തത് കൊണ്ടാണ്.

ആഹാ ... അത് കൊള്ളാമെല്ലോ ഒന്നും  ചെയ്യാന്നില്ലാത്തവര്‍ പെണ്ണുങ്ങള്‍ കുളിക്കുന്നതും നോക്കി ഇരിക്കുകെയാണോ ചെയ്യുന്നത്?

അങ്ങനെ ഇരുന്നുകൂടാ എന്നോന്നുമില്ലെല്ലോ ... ഇപ്പോള്‍ എനിക്ക് അതാ ഇഷ്ടം.

എങ്കില്‍ ഇതിനു ഉടനെ തന്നെ തീരുമാനം ആയിക്കൊള്ളും. അരവിന്ദാക്ഷനും, ഗോപിയും പിന്നെ വില്‍ഫ്രെഡ് ഡും  കൂടെ അച്ഛനെ കാണാന്‍ പോയിട്ടുണ്ട്.

എന്റെ അച്ഛനെ കാണാന്‍ അവര് അങ്ങ് കാരക്കുളം സെമിത്തേരി വരെ പോയോ... അത് കൊള്ളാമെല്ലോ. എന്തിനാണോ ആവോ?

തന്റെ അച്ഛനെ അല്ല, ഫാദര്‍ പുരക്കുമുകളിലിനെ കാണാനാ പോയത്.

അയ്യോ.. അങ്ങേരെ കാണാന്‍ പോയോ.. എന്നാല്‍ ഇനി എനിക്ക് ഇരിക്കപ്പൊറുതി അങ്ങേരു തരില്ല. കഴിഞ്ഞ തവണ സുമംഗലിയായ സുമതി ടീച്ചറുടെ കവിളില് നുള്ളി എന്നും പറഞ്ഞു എന്നെ ഒന്ന് ഗുണദോഷിചായിരുന്നു. ഒരാഴ്ച്ചയാ ആ അച്ഛന്‍ എന്റെ പുറകെ നടന്നത്. രാവിലെ മനുഷ്യനെ ഒന്ന് നടക്കാന്‍ പോലും സമ്മതിച്ചില്ല. എവിടെ പോയാലും കൂടെ വരും, എന്നിട്ട് തൊട്ടതിനും പിടിച്ചതിനും എല്ലാം ഒരുമാതിരി രണ്ടാം ക്ലാസ്സിലെ ഉപമകള്‍ പോലെ ഓരോന്ന്  പറഞ്ഞു എന്നെ ഭ്രാന്ത് പിടിപ്പിചിട്ടാ അങ്ങേരു പോയത്.

ആ .. അതാ ... ഇയാള്‍ക്ക് ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ? ഈ കോളനിയില്‍ ഉള്ള എല്ലാവരും നല്ല ഉദ്യോഗസ്ഥരാണ്. താനും ആയിരുന്നെല്ലോ... എന്നിട്ടും എന്താ ഇങ്ങനെ ചീത്തപ്പേരും കേള്‍പ്പിച്ച്‌ ? ഒന്നുമില്ലെങ്കിലും രണ്ടു പെണ്‍കുട്ടികളുടെ അച്ഛനല്ലേ ? അവര്‍ക്ക് പോലും പിള്ളേര്‍ ആയി... എന്നിട്ടും. ആ സുമതി എത്ര പ്രാവശ്യമാ ആ പുരക്കുമുകളിനോട് പരാതി പറഞ്ഞതെന്ന് അറിയാമോ?

എന്നിട്ട് എന്തായി? കുട്ടികള്‍ക്ക് നല്ലത് പറഞ്ഞു കൊടുക്കേണ്ട സുമതി ടീച്ചര്‍ അവിടുത്തെ പ്യുണിന്റെ കൂടെ ഓടിപ്പോയില്ലേ? പാവം ഉണ്ണിത്താന്‍ .. ഇപ്പോഴും അവരെയും ഓര്‍ത്ത്‌ നടപ്പുണ്ട്. രാത്രിയായാല്‍ ഏതെങ്കിലും ബാറില്‍ നിന്ന് പരിചയമുള്ളവര്‍ എടുത്തു കൊണ്ടാ   അങ്ങേരെ വീട്ടില്‍ കൊണ്ട് കിടത്തുന്നത്.

അത് അവളുടെ  സാഹചര്യം കൊണ്ടാ. ആല്‍ബെര്‍ട്ട് പറയുന്നത് കേട്ടാല്‍ സുമതി പോയതിനു ശേഷമാ ഉണ്ണിത്താന്‍ കുടി തുടങ്ങിയതെന്ന് തോന്നുമെല്ലോ....

അതെന്തെങ്കിലും ആകട്ടെ... ഈ പുരക്കുമുകലിനെ എന്റെ തലക്കുമുകളിലേക്ക് ഒന്ന് കേട്ടിയെടുക്കാതിരിക്കാന്‍ ഞാന്‍ ഇപ്പൊ എന്തോ വേണം? ഇവിടുന്നു ഓടി പോകണോ, അതോ അങ്ങേരുടെ കൂടെ പോയി പട്ടം എടുക്കണോ? മനുഷ്യന് ഒന്ന് സമാധാനമായിട്ട് രണ്ടണ്ണം അടിച്ചു കിടന്നുറങ്ങാനും സമ്മതിക്കില്ലേ?

എടൊ ആല്‍ബെര്‍ട്ട് ... ഇയാള്‍ ഒന്ന് നന്നായിക്കാണാന്‍ ആണ് ഞങ്ങളുടെ ഒക്കെ ആഗ്രഹം.. ഇന്ന് എന്തായാലും ഇയാള് അച്ഛന്‍ പറയുന്നാത് കേള്‍ക്കണം. ഒന്ന് മനസിരുത്തി ഒന്ന് ആലോചിച്ചു നോക്കൂ.

എന്റെ അച്ഛന്‍ പറഞ്ഞത് മാത്രമേ ഞാന്‍ കേള്‍ക്കാറുള്ളൂ. ഇനി പുള്ളിക്കാരന്‍ വന്നു പറയുക എന്ന് വെച്ചാല്‍ ഇത്തിരി ബുദ്ധിമുട്ടാണ്... അറിയാലോ. പിന്നെ അഥവാ പുള്ളിക്കാരന്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും പറയുകേല. എന്റെ അടുത്ത ഒരു കസേര വലിച്ചിട്ട് അതില്‍ ഇരുന്നെന്നേ എന്റെ കൂടെ.

ഛെ..ഇയാള്‍ പിന്നേം. നന്നാകാന്‍ പറ്റുമെങ്കില്‍ നന്നാക്. എനിക്ക് വേറെ നൂറു പണി ഉണ്ട്. ആ ഗോപി പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാന്‍ വന്നത്.

അത് ശരി അപ്പം ആ പരിപ്പുവട ഗോപി ആണല്ലേ സാറിനെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്.. കൊള്ളാം .. അവനു അല്ലെങ്കിലും രണ്ടെണ്ണം കൊടുക്കണം എന്ന് ഞാന്‍ വിചാരിച്ചിട്ട് കുറച്ചു നാളായി... ഇപ്പോള്‍ ഒരു കാരണവുമായി. ഇങ്ങു വരട്ടെ അവന്റെ അപ്പനെയും  കൊണ്ട്...

-------------------------------------------------

ഓ അച്ഛന്‍ വന്നോ... അല്ലെല്ലോ...ഹേ ആരാ അവിടെ?

സുസ്സന്നയോ? എന്തോവാടി പെട്ടിയും കുട്ടീയുമൊക്കെ ആയിട്ട്? നിന്റെ മാപ്പിള നിന്നെ ഉപേക്ഷിച്ചോ?

ആ.. മാപ്പിള ഉപേക്ഷിക്കും മുന്‍പ് ഞാന്‍ അങ്ങ് ഉപേക്ഷിക്കാം എന്ന് കരുതി.. അത് വീടോന്നുമല്ല ഒരു കാഴ്ച ബംഗ്ളാവാ.. അങ്ങേരു അവിടുത്തെ സിംഹവാലന്‍ കുരങ്ങനും. വംശനാശം സംഭവിക്കാതിരിക്കാന്‍ അവിടെ ആരോ കൊണ്ടിട്ടതാ.

നീ എന്തൊക്കെയാ ഈ പറയുന്നത്? ഇതിപ്പം നീ നാലാമത്തെ പ്രവശ്യമല്ലേ ഈ മാസം ഇങ്ങോട്ട് വരുന്നത്?

ആ.. അതെ.. അപ്പന് പറ്റില്ലെങ്കില്‍ വേണ്ട.. ഞാന്‍ വേറെ എവിടെക്കെങ്കിലും പോയ്ക്കൊള്ളാം. അമ്മച്ചി ഉണ്ടായിരുന്നെങ്കില്‍ ...

അപ്പോഴേക്കും നീ അമ്മച്ചിയെ പിടിച്ചു കൊണ്ടുവന്നു ഇടക്കിട്ടോ? നീ ആദ്യം കുഞ്ഞിന്നെയും കൊണ്ട് അകത്തു കയറ്.

അതെ ... കയറും കൊണ്ട് തീര്‍ക്കാമെന്ന് വിചാരിച്ചതാ.. പിന്നെ വേണ്ടാന്ന് വെച്ച്. ഈ കൊച്ചിനെ നോക്കിയപ്പം.

മോളെ അന്നേ, നീ നിന്റെ അമ്മയും വിളിച്ചു കൊണ്ട് അകത്തോട്ടു കയറിയേ.. അടുക്കളേല്‍ എന്തെങ്കിലും കാണും.. നിങ്ങള്‍ ഒന്നും കഴിച്ചതല്ലെല്ലോ..

അപ്പന്ടടുത്തു കഴിക്കാന്‍ ഒന്നുമല്ല ഞാന്‍ വന്നത്.. എനിക്ക് അങ്ങേരുടെ കൂടെ ഇനി വയ്യ.. അപ്പ്പന്‍ ഇത് തീരുമാനമാക്കണം.  ആ പുരക്കുമുകളിലച്ച്ചന്‍ ആണെല്ലോ ഇതിനു മുന്‍കൈ എടുത്തത്‌.. അങ്ങേരോട് തന്നെ ഇത് തീരുമാനമാക്കാന്‍ പറ...

എന്തുവാടി ഇത്...? നമുക്ക് എന്തിനും ഒരു സമാധനമില്ലേ...? വഴി ഉണ്ടാക്കാം. ബെന്നിച്ചനെ ഞാന്‍ ഒന്ന് വിളിക്കാം.

വേണ്ടാ...

അല്ലടി ഞാന്‍ ഒന്ന്..

വേണ്ടാ അപ്പന്‍ ഒന്നും പറയണ്ട. അപ്പനറിയാമോ... അപ്പനോട് ഞാന്‍ അതെങ്ങനാ പറയുന്നത്! അങ്ങേര്‍ക്കു എന്നെ ഇപ്പോഴും സംശയമാ ... ഞാന്‍ ജോലിക്ക് പോയാല്‍ കൂടെ വരും, കൂട്ട് വരുന്നതല്ല.. ആരൊക്കെ എന്നോട് മിണ്ടുന്നുണ്ട് എന്ന് നോക്കാന്‍ . ഒരു ദിവസം ഞാന്‍ അറിയാതെ എന്റെ ബസില്‍ കയറിയിട്ട് കണ്ടക്ടറെ പിടിച്ചു തല്ലി. എന്റെ കൈയില്‍ അങ്ങേരു മനപ്പൂര്‍വം തോണ്ടി എന്നും പറഞ്ഞ്. ഒടുവില്‍ അങ്ങേരെ അടുത്ത ബസ്‌ സ്റ്റോപ്പ്‌ എതിയെപ്പോള്‍ എല്ലാവരും കൂടെ പോലീസിനു പിടിച്ചു കൊടുത്തു. അതിനും ഞാന്‍ പോയാണ് ഇറക്കിയത്. തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ , ജാമ്യം എടുക്കാന്‍ വന്ന വക്കീലിനെ എന്റെ കാമുകനാക്കി.

അന്നക്കുട്ടീ നീ അകത്തു പോ. ഡ്രസ്സ്‌ മാറ് ...

കൊച്ചിനെ സ്കൂളില്‍ വിടാന്‍ പോലും സമ്മതിക്കില്ലാ. ഇന്നലേം കൂടെ ആയെപ്പോള്‍ ഞാന്‍ നിര്‍ത്തി... ഇനിയില്ല..

ഇന്നലെ എന്തോവാ പറ്റിയത്?

ഇന്നലെ വീട്ടില്‍ ടാങ്ക് കേടായത് കൊണ്ട് ആറ്റിലാണ് കുളിക്കാന്‍ പോയത്. കുറച്ച കഴിഞ്ഞു നോക്കുമ്പോള്‍ ഭയങ്കര ബഹളം... അവിടുത്തെ തോമസ്‌ സാറിന്റെ , അപ്പന്റെ പ്രായമാ അങ്ങേര്‍ക്കും, ആ തോമസ്‌ സാറിന്റെ വീട്ടില്‍ കയറി അങ്ങേര്‍ക്കിട്ട് നല്ലത് കൊടുക്കുവാ എന്റെ കെട്ടിയോന്‍ എന്ന് പറയുന്ന മനുഷ്യന്‍ . എന്റെ തൊലി ഉരിഞ്ഞു പോയി. കാരണം അപ്പന് കേള്‍ക്കേണ്ടേ? ഞാന്‍ കുളിക്കാന്‍ പോയപ്പോള്‍ അങ്ങേരു അങ്ങേരുടെ വീട്ടില്‍ നിന്നും നോക്കിക്കൊണ്ട്‌ നില്‍ക്കുകെയാണ് എന്ന്... എന്ത് പറയും അപ്പാ ഇതിനൊക്കെ മറുപടി.. അത് കൊണ്ട് ഇനിയില്ല.. എന്ത് വന്നാലും..

അയ്യോ അപ്പാ, ആരാണ്ടൊക്കെ ഇങ്ങോട്ട് വരുന്നുന്ടെല്ലോ.. ഞാന്‍ അകത്തോട്ട്‌ പോകുവാ... കുഞ്ഞമ്മച്ചിയെ ഒന്ന് വിളിക്കണം.. ഇന്ന് ഒന്നിങ്ങോട്ടു വരാന്‍ പറയാം. അപ്പനങ്ങോട്ടു ചെല്ല്. അത് നമ്മുടെ പുരക്കുമുകളില്‍ ആണെന്ന് തോന്നുന്നു..... എന്നെ ഇപ്പൊ കാണണ്ട.

എടൊ ആല്‍ബെര്‍ട്ട്... ഇയാളോട് ഒരു കാര്യം പറയണം എന്ന് ഇവര് മൂന്ന് പേരും കൂടെ വന്നു പറഞ്ഞു ... അത് ...

അയ്യോ അച്ചാ ... ഞാന്‍ അച്ഛനെ അങ്ങോട്ട്‌ വന്നു കാണാന്‍ ഇരിക്കുകയായിരുന്നു... നമുക്ക് വാ പള്ളിയിലോട്ട് പോയി സംസാരിക്കാം.. എടൊ ഗോപി, അരവിന്ദാക്ഷാ... വില്‍ഫ്രെഡ്ഡ.. ഇങ്ങോട്ട് വന്നെ ഒന്ന് പറയട്ടെ.....

Wednesday, June 15, 2011

മോഹം

ഒരു ടിക്കറ്റ്‌ കിട്ടാന്‍ , ഒന്ന് മത്സരിക്കാന്‍ ...
പിള്ളേരെ കൂട്ടി, മുദ്രാവാക്യം വിളിക്കാന്‍ ...
പോലീസിനെ കല്ലെറിയാന്‍ , ബസ് കത്തിക്കാന്‍ ...
കള്ളപ്പണം പിടിക്കാന്‍ , സ്വിസ് ബാങ്കില്‍ കാശിടാന്‍ ...
ആദര്‍ശം പറയാന്‍ , കൂടെയുള്ളവന്റെ കാലുവാരാന്‍ ...
തേനും പാലും കഴിച്ചു ഒന്ന് നിരാഹാരം ഇരിക്കാന്‍ ....
കുത്തുന്നവനെ പിടിച്ചു നിര്‍ത്തി തിരിച്ചു കുത്താന്‍
നിരീശ്വരവാദിയാകാന്‍ , ഭജന പാടാന്‍ - ധ്യാനം കൂടാന്‍ ...
ആരെയെങ്കിലുമൊക്കെ രക്തസാക്ഷിയാക്കാന്‍ , പിന്നെ
അവന്റെ നെഞ്ചത്ത് എന്റെ പേരിലൊരു റീത്ത് വെക്കാന്‍ ...
നാട് നന്നാക്കാന്‍ , തിരിഞ്ഞു നിന്ന് തെറി വിളിക്കാന്‍ ..

എത്ര എത്ര മോഹങ്ങള്‍ ... എന്റെ (മാത്രം) മോഹങ്ങള്‍ !

Tuesday, June 14, 2011

എന്തോന്നാ കൊച്ചനേ ഈ പ്രണയം?

അത് ഒരേ സമയം വീര്‍പ്പുമുട്ടലും  അഹങ്കാരവും ആണ് ...
അത് ആളുന്ന തീയും , തണല്‍ തരുന്ന കുടമരവുമാണ്
ജീവന്‍ എടുക്കുന്ന വിഷവും , സൃഷ്ടിയാകുന്ന ബീജവുമാണ്
പേമാരിയും, വസന്തവും,... പിന്നെ എല്ലാ ഋതുക്കളും ആണ്
കൈ എത്താ നക്ഷത്രവും, പിന്തുടരുന്ന നിഴലുമാണ്
കള്ളത്തരമാണ്..ഏറ്റവും വലിയ സത്യവുമാണ്;
മനസ്സാണ്, മരീചികയാണ്, എന്തിനു.. മരുന്നുമാണ് !

 അത് കൊണ്ട്? .....
.....ഓ .. ഒന്നൂലാ  .... പ്രണയം ഒരു പിടികിട്ടാപ്പുള്ളിയാണ് എന്ന് പറഞ്ഞു വരികയായിരുന്നു ... അത്രേ ഒള്ളു ..

Monday, June 6, 2011

square one


മുന്നോട്ടു നീളുന്ന, കരിയിലകള്‍ മൂടിയ വഴികള്‍ ,
ചവിട്ടടിയില്‍ ഞെരിഞ്ഞമരുന്ന പൊടിയിലകള്‍ ,
പറ്റിയമരുന്ന പശപ്പുള്ള, കറുകറുത്ത മണ്ണ് ,
കണ്ണിലേക്ക് വീശിയടിക്കുന്ന തണുത്ത കാറ്റ്,
കാഴ്ച മറക്കുന്ന, കണ്ണുനീരിന്റെ ഉപ്പു നിറഞ്ഞ കാറ്റ് -

കിതക്കുന്ന എന്റെ ശ്വാസകോശങ്ങള്‍ ;
ഒന്ന് നില്‍ക്കാന്‍ , തളര്‍ച്ച തീര്‍ക്കാന്‍ കഴിയാതെ ,
നിലക്കാത്ത കാറ്റിനെതിരെ, കിതക്കുന്ന കുതിരയായി -
അടുത്ത ചാട്ടവാറിന്റെ വേദനയ്ക്കായി കാത്ത്‌
നടക്കുന്നു ഞാന്‍ ഈ തീരാവഴിയിലൂടെ !

... ഒന്നില്‍ തുടങ്ങി ഒന്നിലേക്ക് തന്നെ നീളുന്ന വഴിയിലൂടെ.

Saturday, April 23, 2011

ഞാനും എന്റെ (അളിയന്റെ ) ബുള്ളറ്റും

പത്തു പതിനാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എന്റെ ചേച്ചിക്ക് ഒരു കല്യാണാലോചന വന്നത്. ചെറുക്കന്‍ വന്നു ചേച്ചിയെ കണ്ടു. ചെറുക്കനു ചേച്ചിയെ ഇഷ്ടമായി - എടീ, അവള്‍ , നീ എന്നൊക്കെയാണ് ഞാന്‍ എന്റെ ചേച്ചിയെ അഭിസംബോധന ചെയ്യാറ് എങ്കിലും ഒരു വാക്യ ഭംഗിക്ക് വേണ്ടി ഞാന്‍ ചേച്ചി എന്ന് ഉപയോഗിക്കുന്നു- അങ്ങനെ ചെറുക്കനു ഇഷ്ടം, ചേച്ചിക്ക് ഇഷ്ടം, വീടുകാര്‍ക്ക് ഇഷ്ടം, എനിക്ക് ഇഷ്ടം അങ്ങനെ മൊത്തത്തില്‍ ഇഷ്ടം. ചേച്ചിയുടെ ജീവിതത്തിലേക്ക് അളിയനും, അളിയന്റെ ജീവിതത്തിലേക്ക് ചേച്ചിയും കടന്നു വന്നു. ഇതിന്റെ കൂടെ എന്റെ ജീവിതത്തിലേക്കും കടന്നു വന്നു - ഒരു ബുള്ളെറ്റ് - അളിയന്റെ.

അളിയനെ സമ്മതിക്കണം, ഗിയര്‍ ഉള്ള 100 സി സി വണ്ടി പോലും അന്ന് നേരെ ഓടിക്കാന്‍ അറിയാത്ത എന്റെ കൈയില്‍ ആ ബുള്ളെറ്റ് തന്നു വിട്ടതിനു.

എന്റെ ബുള്ളെറ്റ് യാത്രകള്‍
1 . ആദ്യമായി അതില്‍ തൊട്ടും തലോടിയുമൊക്കെ നിന്നപ്പോള്‍ അളിയന്‍ പറഞ്ഞു, "വേണമെങ്കില്‍ ഓടിച്ചു നോക്കിക്കോ " . എന്നാല്‍ പിന്നെ അങ്ങനെ എന്ന് ഞാനും കരുതി. കുറച്ക്‌ ധൈര്യം കടമായി വാങ്ങി അളിയന്‍ പറഞ്ഞു തന്ന തിയറിയും ഓര്‍ത്തു കൊണ്ട് എന്റെ അടുത്ത സുഹൃത്തിനെ ഞാന്‍ പുറകില്‍ എടുത്തു വച്ചു. പുള്ളിയേയും (എന്റെ സുഹൃത്തിനെ) സമ്മതിക്കണം, ഞാന്‍ എങ്ങനെ വണ്ടി ഓടിച്ചാലും പുള്ളി ഒരു പേടിയും കൂടാതെ പുറകില്‍ ഇരുന്നു കൊളളും. അവിടെ അങ്ങനെ ഒരു ആളുണ്ടന്നെ തോന്നില്ല. ( അദ്ദേഹം ഇപ്പോള്‍  കാറും കോളും നിറഞ്ഞ സമയത്ത് കടലില്‍ കൂടെ അമ്മാനമാടുന്ന കപ്പലില്‍ കൂള്‍ ആയി പാട്ടും പാടി ജോലി ചെയ്യുന്നു - എന്നെ സ്തുതിക്കുന്നുണ്ടാകും)

അങ്ങനെ ഫസ്റ്റ് ഗിയര്‍ ഇട്ടു, വീട്ടില്‍ നിന്നും ഒരു കുത്ത് ഇറക്കമാണ്. സകല ദൈവങ്ങളെയും വിളിച്ചു മുന്നോട്ടു നീങ്ങി. ബ്രേക്ക് എങ്ങാനും കിട്ടിയില്ലെങ്കില്‍ നേരെ ആശുപത്രിയില്‍ ചെന്നേ നില്‍ക്കൂ, കാരണം ഇറക്കം തീരുന്നിടത്താണ്  ആശുപത്രി. എന്തായാലും വണ്ടി മുന്നോട്ടു തന്നെ പോകുന്നുണ്ട് ... ആദ്യ ജങ്ക്ഷനില്‍ എത്തിയപ്പോള്‍ ഗിയര്‍ മാറുന്ന കാര്യം ഓര്‍ത്തു. പടെ പടേന്ന് 2 -3 - 4 ഗിയര്‍ അങ്ങ് മാറി.. ഇതിന്റെ ഇടക്കെല്ലാം നൂട്രല്‍ കൊണ്ട് വച്ച എന്‍ഫീല്‍ഡ്കാരന്മാരെ തല്ലണം. ഇതിനി തിരിച്ച എങ്ങനെ ഇടും? ഒരു പിടിയുമില്ല.. ഈശ്വരന്മാരെല്ലാം കൂടെ മുകളില്‍ നിന്ന് നോക്കി ചിരിക്കുണ്ടാവും. കാലന്‍ മാത്രം അടുത്തെങ്ങാനും ചുറ്റി തിരിയുന്നുണ്ടാവും. ബുള്ളറ്റിന്റെ ശബ്ദവും എന്റെ ഹൃദയമിടിപ്പും ഏതാണ്ട് ഒരേ താളത്തിലായി. നാണക്കേട്‌ കാരണം പുറകില്‍ ഇരിക്കുന്നവനോട് പറയാനും പറ്റില്ല. അവിടെ അങ്ങനെ ഒരാളുണ്ടന്നെ എനിക്ക് അറിയാന്‍ പാടില്ല. എന്തായാലും എങ്ങനെ ഒക്കെയോ വണ്ടി ഒരുവിധം നാലാമത്തെ ഗിയറില്‍ തന്നെ ഓടിച്ചു 4 കിലോമീറ്റര്‍ അകലെയുള്ള മ്യുസിയത്തിന്റെ അടുത്തുള്ള  ശശി അണ്ണന്റെ (ശരിക്കും അത് തന്നാ പേര് ) ചായക്കടയുടെ മുന്നില്‍ എത്തിച്ചു.

കുറച്ച നാളുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഏതാണ്ട് എക്സ്പെര്‍ട്ട് ആയി. വീട്ടില്‍ ഇരുന്നു വെറുതെ തീറ്റി ആയതു കൊണ്ട് അത്യാവശ്യം തടിയും വച്ചു, "നീ ബുള്ളറ്റില്‍ ഇരിക്കുന്നത് കാണാന്‍ നല്ല ചേര്‍ച്ച ഉണ്ട് " എന്ന  സുഹൃദ് വാക്യങ്ങളില്‍ വിശ്വസിച്ചു കുറച്ച ആത്മവിശ്വാസവും കൂടിയ സമയം. (അവന്മാര്‍ കളിയാക്കിയതാണോ എന്ന് പിന്നീട് പല പ്രാവശ്യവും എനിക്ക് തോന്നിയിട്ടുണ്ട്)

2. വേറൊരു ജങ്ക്ഷന്‍ : നല്ല ഗമയില്‍ അങ്ങനെ പോകുമ്പോള്‍ ഏതോ രണ്ടണ്ണം പുതിയ ഒരു ബൈക്കില്‍ മുന്നില്‍ വന്നു ചാടി. "കടും പുടും"  എന്ന ശബ്ദത്തോടൊപ്പം "അയ്യോ" എന്നും "എന്റമ്മേ" എന്നും രണ്ടു ശബ്ദങ്ങള്‍ കൂടെ കേട്ടു. അതില്‍ "അയ്യോ" എന്നത് വീണതില്‍ ഒരുത്തന്‍ വിളിച്ചതായിരുന്നു. ബുള്ളറ്റ് സ്റ്റാന്‍ഡില്‍ ഇട്ടു തെക്കോട്ടും വടക്കോട്ടും നോക്കി കിടക്കുന്നവന്മാരെ നോക്കി, ജഗന്നതവര്മക്ക് ശെന്തില്‍ ഡബ് ചെയ്ത പോലത്തെ ശബ്ദമാണ് എങ്കിലും,  അന്നേരം ലെവല്‍ അഡ്ജസ്റ്റ് ബാസ് കയറ്റി ചോദിച്ചു  "എന്തെങ്കിലും പറ്റിയോ?" . എന്താണെന്നു അറിഞ്ഞു കൂടാ, നടുവും താങ്ങി എണീറ്റ ഒരുത്തന്‍ .." ഏയ്‌ ഒന്നും പറ്റിയില്ല" എന്നുത്തരം പറഞ്ഞു. ആ ബലത്തില്‍ "വേണമെങ്കില്‍ ആശുപത്രിയില്‍ പോകാം" എന്ന് ഞാനും. എങ്ങാനും പോകേണ്ടി വന്നാല്‍ തെണ്ടി പോയെനേം. അഞ്ചിന്റെ പൈസ കണ്ടവനെ കണ്ടിട്ട് നാളുകളായിരുന്ന സമയം. എന്റെ ഭാഗ്യത്തിന് ഇതിന്റിടെക്ക് കയറിക്കൂടിയ ചില ഓട്ടോ സുഹൃത്തുക്കള്‍ ... " സാറ് പൊക്കോ ഇത് ഇവന്മാരുടെ കുഴപ്പമാ" എന്നും പറഞ്ഞു. എന്തായാലും തടി കേടാകാതെ രക്ഷപ്പെടുത്തിയത് സത്യം പറഞ്ഞാല്‍ ബുള്ളറ്റ് തന്നെയാ. ഒരു കാര്യം പറയാന്‍ വിട്ടു .വീണ സമയം "എന്റമ്മേ" എന്നത് ഞാനായിരുന്നു വിളിച്ചത്,  സ്റ്റാര്‍ട്ട്‌ ആകിയ ബുള്ളറ്റ് പിന്നെ, പിന്നീട് ഡോക്ടര്‍ ആയ എന്റെ സുഹൃത്തിന്റെ വീട്ടില്‍ ചെന്ന് നിന്നു. അവനോടു സെന്തില്‍ മൊഴിഞ്ഞു " ഒരു ഗ്ലാസ്‌ വെള്ളം"

3 . ഇപ്പൊ ഞാന്‍ കിടില്ലം ആയി മാറിയ സമയം ആണ്. എന്ന് വെച്ചാല്‍ നന്നായി ബുള്ളെറ്റ് ഓടിക്കും. ബുള്ളറ്റ് ഓടിച്ചു പോകുന്ന എന്നെ കണ്ടാല്‍ എനിക്ക് തന്നെ കൊതി വാരും.. ഹോ... അന്നും പ്രത്യേകിച്ച് പണി ഒന്നും ആയിട്ടില്ല. പ്രധാന പണി, നഗരവീക്ഷണം ആണ്.. അഥവാ തെണ്ടിത്തിരിയാല്‍ .

അന്ന് മറ്റൊരു സുഹൃത്തായിരുന്നു പുറകില്‍. കക്ഷി ഇത്തിരി ഭാവിയെ കുറിച്ചൊക്കെ ചിന്തിക്കുന്ന ആള്‍ ആണ്, അതായാത് നമ്മളെ പോലെ അല്ല എന്നര്‍ത്ഥം. നമ്മുടെ ഭാവി ചോറ് അടുപ്പില്‍ വേകണോ വേണ്ടയോ എന്ന് ചിന്തിച്ചു തിളച്ചു മറിയുന്ന കാലം. അന്നത്തെ സായാഹ്നം ബീച്ചിലോട്ട് ആകട്ടെ എന്ന് ഞങ്ങള്‍ കരുതി. ബുള്ളറ്റ് ബീച്ചിലോട്ട് പറപ്പിച്ചു. അവിടെ എത്താറായപ്പോള്‍ അതാ കിടക്കുന്നു ശകുനം മുടക്കി.. പോലീസും പിന്നെ മൊബൈല്‍ കോര്‍ട്ടും. പോരെ പൂരം! കൈയില്‍ എപ്പോഴത്തെയും പോലെ ഒരു പൈസയും ഇല്ല. ഉള്ളതിനാനെങ്കില്‍ പെട്രോളും അടിച്ചു. പിന്നെ വണ്ടിയുടെ ബുക്കും പേപ്പറും... ഇല്ലേ ഇല്ല. അത്രയും സന്തോഷം. പിടിച്ചാല്‍,  വണ്ടി കൊടുത്തു നമസ്തേയും പറഞ്ഞു പോന്നാല്‍ മതി. ചേട്ടന്മാര് കൈ കാണിച്ചു വണ്ടി നിര്‍ത്തി. ബുക്കും പേപ്പറും എടുത്തു ഏമാനെ കാണാന്‍ പറഞ്ഞു. ഏമാന്‍ ആണെങ്കില്‍ ഭയങ്കര ബിസി. ഒരുപാടു ആളുകള്‍ ചുറ്റിനും കൂടി നില്‍ക്കുന്നു. ഏമാന്‍ ബുക്കും പേപ്പറും നോക്കി ഓട്ടോഗ്രാഫ് ഇടുംപോലെ എന്തൊക്കെയോ എഴുതുന്നുണ്ട് . ചിലരെ തെക്കോട്ടും ചിലരെ വടക്കോട്ടും പറഞ്ഞു വിടുന്നുണ്ട്. എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ല. സുഹൃത്തിനെ കൂട്ടി ഉള്ള ബുക്കും പാറ്റ കരണ്ടിയതിന്റെ ബാക്കി പേപ്പറും ആയി ഞാന്‍ സാറിനെ കാണാന്‍ ചെന്നു . അവിടാണെങ്കില്‍ പൂരത്തിന്റെ തിരക്ക്.  അന്നേരം ഒരു ഐഡിയ തലയില്‍ മിന്നി. സാറിനെ കാണാതെ ഇടയ്ക്കൂടെ പോയാലും ചിലപ്പോള്‍ ആരും അറിയില്ല. ഞാന്‍ അവിടെ ചുറ്റിപ്പറ്റി കുറച്ച നേരം നിന്ന ശേഷം പെട്ടന്ന് ബുക്കും പേപ്പറും ഒക്കെ മടക്കി..തെക്കോട്ട്‌ നടന്നു മൊബൈല്‍ കോര്‍ട്ടിനെ വലം വച്ചു എന്റെ വണ്ടിയുടെ മുകളില്‍ കയറി ഇരുന്നു. വണ്ടി സ്റ്റാര്‍ട്ട്‌ ആകിയപ്പോള്‍ പുറകില്‍ നിന്നു ഒരു പിടുത്തം. എന്റെ നല്ല ജീവന്‍ പോയി. തിരിഞ്ഞു നോക്കിയപ്പോള്‍ എന്റെ സുഹൃത്ത്‌. "കയറ്" ഞാന്‍ അവനോടു പറഞ്ഞു. "അപ്പൊ ബുക്കും പേപ്പറും കാണിക്കുന്നില്ലേ?" അവന്റെ ചോദ്യം!  എന്റെ തലയില്‍ എവറസ്റ്റ് വീണ പോലെ തോന്നി എനിക്ക്. ഈശ്വര ഇത്രയും നല്ല ആളുകള്‍ ഭൂമിയില്‍ ഉണ്ടോ എന്ന് തോന്നിപ്പോയി. "നമ്മള്‍.... കാ...ണിച്..ല്ലോ " വിറച് വിറച് ഞാന്‍ പറഞ്ഞു. അവന്‍ വിടുന്ന മട്ടില്ല. "എപ്പോ... ഞാന്‍ കണ്ടില്ലെല്ലോ"  . ഞാന്‍ രജനികാന്ത്  ആയിരുന്നെങ്കില്‍ ആ ബുള്ളറ്റ് പൊക്കി അവന്റെ തലയില്‍ അടിച്ചേനെ. " അതൊക്കെ ഞാന്‍ കാണിച്ചു.. ബാ കയറ് .." അവനെ ഒരു വിധം വലിച്ചു കയറ്റി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. അപ്പുറത്ത് നില്‍ക്കുന്ന പോലീസുകാര്‍ കേള്‍ക്കാന്‍ ഉറക്കെ ഞാന്‍ അവനോടു പറഞ്ഞു " വണ്ടിയുടെ ഇന്ഷ്വറന്‍സ്  ഇന്നലെ അടച്ചത് ഭാഗ്യമായി".. മുന്നോട്ടു പോകുന്ന വണ്ടിയുടെ പിന്നില്‍ ഇരുന്നു അവന്‍ വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു... "ഞാന്‍ കണ്ടില്ലെല്ലോ എപ്പോ കാണിച്ചു..?"


my last coin

The day i felt, was sluggish
in a corner, i found myself
doing a foolish thing - thinking
with lot of blanks and gaps;

passed by me a woman, of ages-
aged by the raining years,
smiling and begging, for a living
wonder - how she made the smile!

i almost forgot how to smile;

pulled out a coin out my pocket
it weighed a ton, coz its only one;
turned the sides to have the last look -
know world; i am giving away my last to live.

Sunday, April 17, 2011

അവനും അവളും

അവന്‍ :
നീണ്ട രാത്രികളിലൂടെ സഞ്ചരിച്ചവന്‍ , രാത്രികളെ പകലാക്കി തന്റെ ജീവിതം അതിലൂടെ ജീവിക്കുന്നവന്‍ . ഒരുപാട് ജീവിതങ്ങളെ തന്റെ രാത്രികളിലെക്ക് കൂട്ടിയവന്‍ , ജീവിതങ്ങളെ വിലപേശലിനു വേണ്ടി കാഴ്ച വെക്കുന്നവന്‍ .

അവള്‍ :
തന്റെ പകലിനെ വിശപ്പില്‍ നിന്നും ലോകത്തിന്റെ അടുക്കുകളില്‍ മുകളിലേക്കും ഉയര്‍ത്താന്‍ വേണ്ടി അവളെ തന്നെ രാത്രികളുടെ വിശപ്പിലേക്ക് അറിയാതെയും, പിന്നെ അറിഞ്ഞു കൊണ്ടും സമ്മാനിച്ചവള്. അവന്‍ , അവനായിരുന്നു അവളെ അവന്റെ രാത്രിയിലെക്കും പിന്നെ പലരുടെ രാത്രികളിലെക്കും പകര്‍ന്നു കൊടുത്തത്.

അവനും അവളും :
വര്‍ഷങ്ങളുടെ അക്കങ്ങള്‍ മുന്നോട്ടു പായുമ്പോള്‍ അവനും അവളും എന്തൊക്കെയോ നേടുകയും നഷ്ടപ്പെടുത്തുകയും ചെയ്തു. നഷ്ടങ്ങളുടെ കണക്കില്‍ അവള്‍ ആയിരുന്നു മുന്നില്‍ , നേട്ടത്തില്‍ അവനും. കാലത്തിന്റെ ഏതോ കോണില്‍ വെച്ച് അവര്‍ വീണ്ടും കണ്ടു. ഏതോ നിമിഷത്തില്‍ , തനിക്കു ജീവിതം നേടിത്തന്ന അവനെ അവള്‍ തിരിച്ചറിഞ്ഞു.

രാത്രിയുടെ അവസാനത്തില്‍ അവന്‍ തനിച്ച്‌ ഉണര്‍ന്നു. ഒരു പിടി നോട്ടുകള്‍ എടുത്ത് അവള്‍ക്കായി മേശപ്പുറത്തു വെച്ച അവനു വേണ്ടി അവിടെ മറ്റൊരു കെട്ട് നോട്ടുകള്‍ ഉണ്ടായിരുന്നു. അവള്‍ അവനായി നീക്കിവെച്ച നോട്ടുകള്‍ , ഒപ്പം അവന്‍ അവള്‍ക്കു കൊടുത്ത കാലത്തിന്റെ കറുത്ത പാടുകളും.

Wednesday, March 30, 2011

ഈ മമ്മൂട്ടി....!!


ഫെയ്സ് ബുക്കില്‍ നിന്നും പോയ ലിങ്കുകള്‍ എന്നെ മമ്മൂട്ടിയുടെ ബ്ലോഗിലാണ് കൊണ്ട് നിര്‍ത്തിയത്. കുറെ നാളായി മമ്മൂട്ടിയുടെ ബ്ലോഗ്‌ മമ്മൂട്ടിയുടെ എഴുത്ത് എന്നൊക്കെ കേട്ടതല്ലാതെ ആദ്യമായി ആണ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ കയറി വായിച്ചു നോക്കിയത്. അപ്പോള്‍ തന്നെ ഫോളോ ചെയ്തു തുടങ്ങുകയും ചെയ്തു.

ഇനി കുറച്ചു നാളുകള്‍ പുറകോട്ടു പോകാം. 2009 ന്യൂസ്‌ മേകര്‍ പ്രഖ്യാപനം (മനോരമ ന്യുസിന്റെ) മമ്മൂട്ടി ആണ് നടത്തിയത് എന്നറിയാമെല്ലോ. അന്ന് മനോരമയുടെ സ്റ്റുഡിയോയില്‍ അദ്ദേഹം വന്നിരുന്നു. പ്രഖ്യാപനത്തിന് ശേഷം കുറച്ചു നേരം എല്ലാവരോടും സംസാരിച്ചു ഫോട്ടോയും മറ്റും എടുത്തിട്ടാണ് മമ്മൂട്ടി പോയത്. അന്ന് ഒന്ന് രണ്ടു പേര് എന്റെ അടുക്കല്‍ വന്നു "ഞാനും മമ്മൂട്ടിയും കൂടെ നില്‍ക്കുന്ന (അതായതു അവരും മമ്മൂട്ടിയും കൂടെ നില്‍ക്കുന്ന ) ഫോട്ടോ എടുത്തു തരുമോ " എന്ന് എന്നോട് ചോദിച്ചു. ഹും! എന്റെ ജിമ്മി എടുക്കും ഫോട്ടോ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ പറഞ്ഞു... "സോറി.. ഞാന്‍ എടുത്തു തരില്ല" ശരാശരി മലയാളിയുടെ "കോംപ്ലെക്സ്' ജിമ്മില്‍ പോയി വര്‍ക്ക്‌ ഔട്ട്‌ ചെയ്യുകയായിരുനിരിക്കാം എനിക്ക്. അവര്‍ എന്നെ മനസ്സില്‍ തെറി പറഞ്ഞു കാണണം. "ഇതിലൊക്കെ എന്തിരിക്കുന്നു" എന്റെ മുഖത്ത് എഴുതി വെച്ച് മമ്മൂട്ടിയേക്കാളും മസിലും പിടിച്ചു നിന്നു ഞാന്‍ .

തിരിച്ച മമ്മൂട്ടിയുടെ ബ്ലോഗിലേക്ക് ... അവിടെ ഒരു സൈഡ് പോസ്റ്റ്‌ കണ്ടു..

"Here is some special photo updates for you, its directly from my mobile. I think this will help me to share my movements and surroundings with you. All the photographs are taken by Mr. George. Just explore the galleries…"

എന്നാല്‍ explore ചെയ്തു കളയാം എന്ന് ഞാനും കരുതി. മമ്മൂട്ടിയുടെ പേര്‍സണല്‍ മൊബൈലില്‍ എടുത്ത ഫോട്ടോകളില്‍ ക്ലിക്ക് ചെയ്തു. പല തരത്തിലുള്ള മമ്മൂട്ടിയുടെ ഫോട്ടോസ്... ഒരു പേജ് മറിഞ്ഞപ്പോള്‍ ഞാന്‍ കറന്റ്‌ അടിച്ച പോലെ ആയി. മമ്മൂട്ടിയുടെ സ്വന്തം മൊബൈലില്‍ എടുത്ത ഫോട്ടോയില്‍ ഈ ഞാനും! അതെ മസിലും പിടിച്ചു മമ്മൂട്ടിയുടെ വായും നോക്കി നില്‍ക്കുന്നു...എന്റെ എല്ലാ കോംപ്ലെകസും കത്തിക്കരിഞ്ഞു ചാമ്പലായി പോയി...

ഈശ്വരാ... പിന്നെയും മമ്മൂട്ടി ജയിച്ചല്ലോ...

എന്നാല്ലും ജോണി സാറിന്റെ അപ്പുറത്ത് ഞാന്‍ നിന്നിരുന്നുവെങ്കില്‍ കുറച്ച കൂടി മമ്മൂട്ടിയുടെ അടുത്ത് നില്‍ക്കുന്ന ഫോട്ടോ കിട്ടിയേനെ.... കഷ്ടമായി പോയി..

Tuesday, March 29, 2011

തിരികെ....

ഞാന്‍ എന്റെ ഓര്‍മകളെ നിനക്ക് തരുന്നു;
എന്റെ പ്രണയം പൂത്തുലഞ്ഞ ഈ ഇലഞ്ഞിമരവും
ആദ്യമായി നമ്മള്‍ കണ്ട ആ നാളുകളും
എന്റെ കവിളില്‍ പതിഞ്ഞ ചുടുചുംബനവും
ആദ്യ മഴയില്‍ നനഞ്ഞ നമ്മുടെ സ്വപ്നങ്ങളും
വളപൊട്ടുകളും, മയില്‍പീലികുഞ്ഞുങ്ങളും
സ്വപ്നം നിറഞ്ഞ എന്റെ പുസ്തകതാളുകളും
നിന്റെ നീര്‍മിഴികളും എനിക്കായ് ഒളിപ്പിച്ച നിന്റെ ചിരിയും
നിനക്കായി കടലാസ്സില്‍ കോറിയ എന്റെ ഹൃദയവും
പ്രണയത്തിന്റെ കാല്പാടുകള്‍ പതിഞ്ഞ ആ ഇടവഴികളും

നല്‍കാം എല്ലാം ഞാന്‍ - നിനക്ക്
നല്‍കാമോ എന്നെ, തിരികെ എനിക്ക് ?

Monday, March 28, 2011

ഇനി മേലാല്‍......

ഉദയനാണ് താരം എന്ന സിനിമ വളരെ നല്ല മനസ്സോടു കൂടിയാണ് ഞാന്‍ കണ്ടത്. പ്രത്യേകിച്ച് മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ വളരെ നാളുകള്‍ക്കു ശേഷമുള്ള ഒരു നല്ല ഡൌണ്‍ ടു എര്‍ത്ത് ആയ ഒരു കഥാപാത്രവും കൂടിയായപ്പോള്‍ സിനിമ എനിക്ക് ഇഷ്ടമായി, അത് പോലെ തന്നെ ടൈറ്റിലും. ഒരു വ്യത്യസ്തതയുള്ള പേര്. റോഷന്‍ ആണ്ട്രൂസ് എന്ന സംവിധായകന്‍ എന്റെ മനസില്‍ ശരിക്കും ഒരു ഇടം നേടി. അന്ന് "റോഷന്‍ ആയിരുന്നു താരം "

പിന്നീട് ഒരുപാടു തലക്കെട്ടുകളിലൂടെ ഈ 'താരം' എന്ന വാക്ക് വീണ്ടും പുനര്‍ജനിച്ചു. എല്ലാ മാധ്യമങ്ങളും, ടി വി ആയാലും പത്രം ആയാലും പല പല വാര്‍ത്തകള്‍ക്കും ഇതിനു സമാനമായ തലക്കെട്ടുകള്‍ ഉപയോഗിച്ച് കണ്ടു. അന്നൊക്കെ ഒരു താല്പര്യം തോന്നുമായിരുന്നു ആ വാര്‍ത്തകള്‍ വായിക്കാന്‍. വായിച്ചു കഴിഞ്ഞാലും തലക്കെട്ടുകള്‍ "താരമായി' തോന്നുമായിരുന്നു. എന്നാല്‍ പിന്നീടിങ്ങോട്ട്‌

ആനയുടെ വാര്‍ത്ത ആണെങ്കില്‍...... ആനയാണ് താരം
വല്ല രാഷ്ട്രിയ വാര്‍ത്തയും ആണെങ്കില്‍ ...... 'അങ്ങേര്‌' ആയിരിക്കും താരം
പിന്നെ വല്ല കൊച്ചുങ്ങളും എന്തെങ്കിലും ചെയ്താല്‍ ...... 'മണിക്കുട്ടന്‍"( ഈ പേര് എന്തുമാവാം) ആണ് താരം

അങ്ങനെ വേണ്ടതിനും വേണ്ടാത്തതിനും എല്ലാം 'അതാണ്‌ താരം' ഇതാണ് താരം എന്നൊക്കെ തലക്കെട്ടുകള്‍ പടച്ചു വിട്ടു തുടങ്ങി. ഇപ്പോള്‍ വന്ന് വന്ന് എന്തിനെങ്കിലും ഒരു തലക്കെട്ട്‌ കിട്ടിയില്ലെങ്കില്‍ അവിടെയും കൊടുക്കും .... അതാണ്‌ താരം എന്ന്. കണ്ടു കണ്ടു മടുത്തു ശരിക്കും. ഇപ്പോള്‍ എനിക്ക് ആ റോഷന്‍ അന്ട്രൂസിനോട് തീരാത്ത ദേഷ്യം തോന്നുകയാണ് ( ഉദയനാണ് താരം എന്ന ടൈറ്റില്‍ അദ്ദേഹത്തിന്റെ മാത്രം സംഭാവനയാണോ എന്നറിയില്ല എന്നാലും) കാരണം ഇപ്പോള്‍ ഏതു പത്രം തിരഞ്ഞാലും, അല്ലെങ്കില്‍ ഏതു ചാനല്‍ വെച്ചാലും, വ്യത്യസ്തമായ എന്തെങ്കിലും വാര്‍ത്ത ഉണ്ടെങ്കില്‍ ഇത് തന്നെ തലക്കെട്ട്‌. ഇന്നും കണ്ടു ഒന്ന്... ആ തലക്കെട്ട്‌ കണ്ടപ്പോള്‍ തന്നെ ആ വാര്‍ത്ത വായിക്കാനുള്ള എന്റെ മനസ്സ് എനിക്ക് നഷ്ടമായി.

പ്രിയ സുഹൃത്തുക്കളെ ഇനി എങ്കിലും ഈ താരത്തെ ഒന്ന് ഒഴിവാക്കിക്കൂടെ... പ്ലീസ്...

Monday, March 7, 2011

ടൈറ്റില്‍ മുന്‍ഷിക്കു വിടുന്നു...

പണ്ട് പണ്ട് നടന്ന കഥയാണ്.. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ട്.. പി ഡി സി നിര്‍ത്തുന്നതിന്നും മുന്‍പ്. പത്താം ക്ലാസ്സില്‍ ഞാന്‍ റാങ്കിന് വേണ്ടി പഠിച്ചു കൊണ്ടിരിക്കുന്ന സമയം!! (കിട്ടിയോ എന്ന ചോദ്യം അപ്രസക്തമാണ് ഇവിടെ- എന്നെപോലെ ഒരുപാടു പേര്‍ക്ക് കിട്ടിയില്ല അന്ന്)

റാങ്ക് അല്ലെങ്കില്‍ പ്രളയം എന്ന് പ്രഖ്യാപിച്ച് എന്നെയും കൊണ്ട് ചേര്‍ത്തു ഞങ്ങളുടെ നാട്ടിലെ അത്യാവശ്യം കൊള്ളാവുന്ന ഒരു ട്യുഷന്‍ ക്ലാസ്സില്‍. ബോയ്സ് ഒണ്‍ലി സ്കൂളില്‍ പഠിച്ച എനിക്ക് അത് ഒരു പുതിയ ലോകം ആയിരുന്നു, ട്യുഷന്‍ ക്ലാസ്സിലെ മേല്‍ക്കൂരയിലൂടെ നോക്കിയാല്‍ പുതിയ ആകാശവും. അപ്പുറത്തെ ബെഞ്ചുകളില്‍ മുഴുവന്‍ പെണ്‍കുട്ടികള്‍, ജനസന്ഖ്യയില്‍ അവര്‍ ഞങ്ങളെ കടത്തി വെട്ടി. സ്വതവേ നാണം കുണുങ്ങി ആയിരുന്ന ഞാന്‍ ഒന്നും കൂടെ കുണുങ്ങി, തല പൊക്കാതെയുള്ള ഇരുപ്പായി. പഠിത്തത്തിലുള്ള എന്റെ ശ്രദ്ധ കൂടുതലായി.. കാരണം മുഴുവന്‍ സമയവും ടെക്സ്റ്റ്‌ ബുക്ക്‌ അല്ലെങ്കില്‍ നോട്ട് ബുക്കില്‍ നോക്കി ഇരുപ്പാണെല്ലോ. പഠിക്കുന്നത് മുഴുവന്‍ നേരെ തലയിലോട്ടു കേറാന്‍ തുടങ്ങി. അങ്ങനെ ഞാന്‍ അത്യാവശ്യം നല്ല കുട്ടിയായി കഴിഞ്ഞു പോന്നു കുറേ കാലം. എന്റെ സുഹൃത്തുക്കള്‍ ആകട്ടെ അത്യാവശ്യം പഞ്ചാരയും ഇരട്ടിമധുരവും ഒക്കെ ആയി കഴിഞ്ഞു പോന്നു. ദോഷം പറയരുതല്ലോ, എന്റെ കൂടെ പഠിപ്പിസ്റ്റ് ഗ്രൂപ്പില്‍ അംഗങ്ങള്‍ കുറച്ച പേര് ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും ക്ലാസ്സ്‌ തുടങ്ങാന്‍ 5 മിനിറ്റ് ഉള്ളപ്പോള്‍ ക്ലാസ്സില്‍ എത്തും, കഴിഞ്ഞ ഉടനെ സാറിന് ഒരു സലാമും പറഞ്ഞു സൈകിളും എടുത്ത് പറപ്പിച്ചു തിരിച്ചു വീട്ടില്‍ എത്തും.

ഒരു നാള്‍ വരും!!
അങ്ങനെഒക്കെ നിര്‍ഗുണ പരബ്രഹ്മമായി കഴിഞ്ഞു പോയിരുന്ന എന്റെ മനസ്സില്‍ എന്നോ ഒരിക്കല്‍ ഏതോ ഒരുത്തന്‍ പഞ്ചാരഅടിയുടെ ചാക്ക് കുടഞ്ഞിട്ടു, മനസില്ലൂടെ മധുരം കിനിഞ്ഞിറങ്ങി ... മോനെ! മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.

പിറ്റേന്ന് സൈക്കിള്‍ എടുത്തു പതിവില്ലാതെ തുടച്ചു മിനുക്കുനത് കണ്ടു ചേച്ചി ഇന്ന് മഴ പെയ്യുമോ എന്ന് ചോദിച്ചത് ഇപ്പോഴും പെയ്യാത്ത മഴക്കാര് പോലെ മനസ്സില്‍ കിടപ്പുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ, 'ഇത് ഞാന്‍ എന്നും ചെയ്യുനതനെല്ലോ, നീ ഇപ്പോഴാണോ കണ്ടത്" എന്ന മറുചോദ്യവും തട്ടിവിട്ട് ഒരു ആറെ അറുപതില്‍ സൈക്കിള്‍ വിട്ടു- മനസ്സില്‍ ഫെവികൊലിനെകാലും ഉറപ്പിച്ച തീരുമാനവുമായി- ഇന്ന് ഞാന്‍ എന്റെ ഇമേജ് മാറ്റി മരിക്കും തീര്‍ച്ച.

ക്ലാസ്സില്‍ എതിയെപ്പോള്‍ പക്ഷെ വൈകി. ആകെ 2 മണിക്കൂറെ ക്ലാസ്സ്‌ ഉള്ളൂ. കഴിയാനായി കാത്തിരുന്നു. അന്ന് ഫിസിക്സ്‌ഉം ബയോലെജിഉം ഒന്നും എന്റെ തലയില്‍ കയറിയില്ല.. എങ്ങനെ സ്റ്റാര്‍ ആകും എന്ന ചിന്ത മാത്രം തലയിലൂടെ അങ്ങോളം ഇങ്ങോളം ഷട്ടില്‍ കോര്‍ക്ക് ആയി പാഞ്ഞു നടന്നു. ഹാവൂ ! അവസാനം ക്ലാസ്സ്‌ തീര്‍ന്നു. എല്ലാവരും ഇറങ്ങുന്നതിനു മുന്‍പ് തന്നെ സൈകിളില്‍ കയറി. ആരെക്കെയോ എന്തെക്കെയോ ചോദിച്ചു, ഞാന്‍ എന്തെക്കെയോ പറഞ്ഞു.. അവിടെ കുറച്ച പെണ്‍കുട്ടികള്‍ ക്ലാസ്സിന്റെ കോമ്പൌണ്ട് വിട്ടു ഗേറ്റ് വഴി അതാ പുറത്തേക്കു ഇറങ്ങാന്‍ പോകുന്നു. എന്റെ ഇന്സ്ടിങ്ങ്റ്റ് എന്നോട് മന്ത്രിച്ചു... "മോനെ സമയം കളയല്ലേ" ഞാന്‍ സര്‍വ ശക്തിയും എടുത്ത് സൈക്കിള്‍ ചവിട്ടി, ഹാന്‍ഡില്‍ ഒന്ന് പൊക്കി ... അത് മാത്രം ഓര്‍മയില്‍ തെളിഞ്ഞു കിടപ്പുണ്ട്. പിന്നെ ഞാന്‍ ഒരു ലോ ആംഗിള്‍ ഫ്രെയ്മില്‍ ആണ് ലോകത്തെ കണ്ടത്. പാവാട ഇട്ട പെണ്‍കുട്ടികള്‍ തലകീഴായി നിന്ന് നോക്കി ചിരിക്കുന്നു.. കൂടെ കുറേ ലവന്മാരുമുണ്ട്. ഇപ്പോഴാണ് ശരിക്കും മനസ്സില്‍ ലഡ്ഡു പൊട്ടിയത്, ഒന്നും രണ്ടുമല്ല ഒരായിരം... ലഡ്ഡു മാത്രമല്ല മുട്ടും പൊട്ടി. ഇമേജ് മാറ്റി മറിക്കാന്‍ പോയ എന്റെ ഉള്ള ഇമേജ് മുഴുവന്‍ പോയി. ഈശ്വരന്മാരെ ആലോചിക്കാനുള്ള സമയവും സന്ദര്‍ഭവും ഇല്ലാത്തതു കൊണ്ട് ആരെയും വിളിക്കാതെ എന്റെ സൈകിളില്‍ ചാടി കയറി. പിന്നെ എട്ടെ നൂറില്‍ ഒരു വിടലായിരുന്നു. അപ്പോഴും പുറകില്‍ ഡി ടി എസ്സില്‍ ചിരികള്‍ മുഴങ്ങി കേള്‍ക്കാമായിരുന്നു.

രണ്ടു ദിവസത്തെ നിര്‍ബന്ധിത (ഞാന്‍ എനിക്ക് തന്നെ നിര്‍ബന്ധിച്ചത് ) അവധിക്കു ശേഷം ഞാന്‍ തിരിച്ചു ക്ലാസ്സില്‍ പ്രവേശിച്ചു. അന്ന് മുതല്‍ വീണ്ടും ഞാന്‍ എന്റെ പഠിത്തത്തില്‍ മുഴുകാന്‍ ശ്രമിച്ചു.... എന്റെ റാങ്ക് ... എന്റെ ഭാവി..

Friday, February 11, 2011

ഇതാണെടാ പോലിസ് .... ഇതാവണമെടാ പോലിസ്


അത്ര സ്പീഡ് ഒന്നുമല്ലായിരുന്നു പക്ഷെ അടിച്ചു കിട്ടി.... 100 രൂപ. സ്പീഡിനു മാത്രമല്ല overtaking നും പെറ്റി അടിച്ചു കിട്ടും കേട്ടോ..

സാധാരണ ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കണം, പാലിക്കപ്പെടണം എന്ന താല്പര്യം ഉള്ള ആളാണ് ഞാന്‍ , സത്യമായിട്ടും അതെ. നിയമം പാലിക്കാന്‍ വേണ്ടി ഒരു ഓട്ടോ സുഹൃത്തിന്റെയും പോലിസ് ചേട്റെന്റെയും വായില്‍ നിന്ന് നല്ല തെറി കേള്‍ക്കേണ്ടി വന്ന ഒരു ഹതഭാഗ്യന്‍ കൂടെയാണ് ഞാന്‍ . സ്ഥിരമായി സിഗ്നല്‍ ഉള്ള ഒരു ജങ്ക്ഷനില്‍ , എന്നാല്‍ അന്ന് തെളിയാത്ത കിടന്ന സിഗ്നലിനു മുന്നില്‍ "പച്ച" തെളിയാന്‍ കാത്തു കിടന്ന എനിക്ക് നല്ലൊരു ട്രാഫിക്‌ പോലിസ് ചേട്ടന്‍ "എടുത്തോണ്ട് പോടാ നിന്റെ ..... " എന്ന് പറഞ്ഞത് ഇന്നും മായാതെ മറയാതെ , (അ)സുഖമുള്ള ഒരു ഓര്‍മയായി മനസ്സില്‍ കിടപ്പുണ്ട്. പിന്നെ ആ ഓട്ടോ സുഹൃത്ത് പറഞ്ഞത് എന്താണെന്നു എനിക്ക് മനസില്ലവാത്തത് കൊണ്ട് മനസ്സില്‍ ഒരു നേരിയ കിടപ്പേ ഉള്ളൂ.

ഇങ്ങനെയൊക്കെ ആണെങ്കിലും, ഒരു നേരം എന്റെയും മനസൊന്നു മാറി, ട്രാഫിക്‌ നിയമം വെറും നിയമം മാത്രമാണെന്നും , വല്ലപ്പോഴുമൊക്കെ അതൊന്നു തെറ്റിച്ചില്ലെങ്കില്‍ "പിന്നെന്തു നിയമം!" എന്ന് തോന്നി. അന്നേരം എന്റെ കൂടെ ഇരിക്കുന്ന എന്റെ പ്രിയഭാര്യെയും അവളുടെ മടിയില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന, എന്നാല്‍ ഉണരുമ്പോള്‍ ഇടക്കിടക്ക് കാറിന്റെ ഗിയറില്‍ കൈയെത്തിയും, കാലെത്തിയും പിടിക്കാന്‍ നോക്കുന്ന ഞങ്ങളുടെ കടിഞ്ഞൂലിന്റെയും അടുത്ത് ഞാന്‍ ഒരു സംഭവം ആണ് എന്ന് തോന്നിപ്പിക്കും വിധം ഞാന്‍ അമ്പലപ്പുഴ ഓവറ്ബ്രിട്ജില്‍ കൂടി ഒരു overtaking അങ്ങ് നടത്തി. 4 കാറുകളേയും 2 ബൈക്കിനേയും ചുമ്മാ അങ്ങ് overtake ചെയ്തു. എതിരെ വന്ന ഒരു ബൈക്കുകാരന്‍ ലൈറ്റ് അടിച്ചു കാണിച്ചപ്പോള്‍ "ഇവനെന്താ വട്ടാണോ?" എന്ന് ചിന്തിച്ചു വിജയിയായി പാലം ഇറങ്ങി.

കാക്കി ഇട്ട രണ്ടു മൂന്ന് ചേട്ടന്മാര്‍ അവിടെ കുറച്ചു വണ്ടികള്‍ക്ക് കൈ കാണിക്കുന്നുണ്ട്. എന്റെ മുന്നേ പോകുന്ന ഓട്ടോ സുഹൃത്തിന്റെ കാര്യം ഓര്‍ത്തപ്പോള്‍ കഷ്ടം തോന്നി. ഇവന്മാര്‍ ഒരു 100 രൂപെയെങ്കിലും ആ പാവത്തിന്റെ കൈയില്‍ നിന്നും മേടിചെടുക്കും എന്ന് വിചാരിച്ച് പോയ എന്റെ മുന്നില്‍ അതാ നീളുന്നു ഒന്നല്ല, രണ്ടു കൈകള്‍ . ഓട്ടോ സുഹൃത്ത്‌ വളരെ കൂള്‍ ആയി ഓടിച്ചു പോവുകയും ചെയ്തു. വണ്ടി സൈഡില്‍ ഒതുക്കി "ഇപ്പൊ വരാം" എന്ന് ഭാര്യയോടും കടിഞ്ഞൂലിനോടും പറഞ്ഞ് ലൈസന്‍സ്, ബുക്ക്‌, പേപ്പര്‍ ഇത്യാദി വണ്ടിയുടെ ജന്ഗമ വസ്തുക്കളുമായി ഇറങ്ങിയപ്പോള്‍ തന്നെ ഒരു പോലിസ് ചേട്ടന്‍ ചിരിച്ചു കൊണ്ട് പറഞ്ഞ് " overtaking ആണ് കേട്ടോ" . കേട്ടപ്പോള്‍ മനസില്‍ എന്താണെന്നു അറിയില്ല ഒരു തീ പിണറായി പാഞ്ഞു പോയി. പണി കിട്ടി മോനെ ,ഒരു 500 രൂപ സ്വാഹ എന്ന് എന്റെ മനസ്സ് എന്റെ മനസ്സിനോട് തന്നെ പറഞ്ഞു .

ജീപിന്റെ മുന്‍പില്‍ അബു സലിമിനെ ഓര്‍മിപ്പിക്കുന്ന ശരീരം ഉള്ള ഒരു പോലിസ് ഉദ്യോഗസ്ഥന്‍ രസീത് തുറന്നു പിടിച്ചു നില്‍പ്പുണ്ട്. സ്ഥിരം മലയാളിയുടെ ചില അടവുകള്‍ ഞാന്‍ അവര്‍ക്ക് മുന്നില്‍ പയറ്റാന്‍ ശ്രമിച്ചു പാഴാക്കി - ഇല്ല ഞാന്‍ ചെയ്തില്ല , കണ്ടില്ല സാര്‍ , അത് എന്റെ മുന്‍പിലുള്ള വണ്ടി ഒതിക്കിയപ്പോള്‍ ഞാന്‍ overtake ചെയ്തു പോയതാ, അങ്ങനെ പലതും. ഒന്നും ഏശിയില്ല. പക്ഷെ ഞാന്‍ തകര്‍ന്നത് അവിടെയോന്നുമല്ല.... ആ പോലിസ് ഉദ്യോഗസ്ഥന്‍ " സാറിന്റെ പേര് എന്താണ് " എന്ന് ചോദിചെപ്പോഴാണ്. ശരിക്കും ഞാന്‍ ഞെട്ടി. ഞെട്ടി പൊട്ടി തകര്‍ന്നു തരിപ്പണമായി ഞാന്‍ ആ ജീപിന്റെ മുന്‍പില്‍ അസ്തപ്രജ്ഞാനായി നിന്ന് പോയി. അവിടെ തീര്‍നില്ല, ഞാന്‍ ചെയ്ത കുറ്റവും അത് കൊണ്ട് സംഭവിക്കാമായിരുന്ന അപകടങ്ങളും മറ്റും അവര്‍ വളരെ സമാധാനപരമായി, ഒരു വാക്ക് കൊണ്ട് പോലും എന്നെ നോവിക്കാതെ സംസാരിക്കുനത് കേട്ട് ശരിക്കും എനിക്ക് കരയാന്‍ തോന്നി, രോമാഞ്ചം കൊണ്ട് എനിക്ക് വീര്‍പ്പു മുട്ടി. ഇത് നമ്മുടെ പോലിസ് തന്നെയാണെല്ലോ എന്ന് ഒരേ സമയം സംശയവും അഭിമാനവും തോന്നി.
എന്റെ അഡ്രസ്സും മറ്റും രസീതില്‍ കുറിച്ച് ഒരു 100 രൂപ പിഴയും വാങ്ങി അവര്‍ എനിക്ക് യാത്ര പറഞ്ഞു. ആ സമയം 100 അല്ല 1000 പറഞ്ഞിരുനെങ്കിലും കൊടുക്കാന്‍ മനസ് വന്നേനെ എനിക്ക്. തിരിച്ചു കാറിലേക്ക് നടക്കുമ്പോള്‍ എന്റെ മനസ്സില്‍ മുഴുവന്‍ മമ്മൂട്ടി ആയിരുന്നു " ഇതാണെടാ പോലിസ് .... ഇതാവണമെടാ
പോലിസ് " എന്ന അദ്ദേഹത്തിന്റെ ഒരു രൌദ്ര ഭാവത്തിലുള്ള ഡയലോഗ് എന്റെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നു.

കാറിന്റെ ഡോര്‍ തുറന്നു ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന എന്റെ നേര്‍ക്ക്‌ ഉറക്കം മാറിയ ഞങ്ങളുടെ കടിഞ്ഞൂല്‍ പുത്രന്‍ "ഇങ്ങനയാണോ ഡ്രൈവിംഗ് ... ഇങ്ങനെയാവണമോ ഡ്രൈവര്‍ " എന്നാണോ ചോദിച്ചത് എന്ന ഒരു സംശയം ബാകി നിര്‍ത്തി ഞാന്‍ വണ്ടി മുന്നോട്ടെടുത്തു.

Wednesday, February 9, 2011

We are like this only!! മലയാളി എന്ന ഹിപോക്രറ്റ് ജീവി ...

The subject called malayalee is a great specimen which formed genunilly competing the high advanced lab products. It is everywhere, giving a part in world politics, in nasa, in alqaida, and even in the deepest of amazon forests. It aquires the highest efficient technologically and literarly advanced brain and way of life. It has the ability to criticise its own breed, and maintains the high level of independent and protes ting behaviour. It posses the highest emotional quotient, and try to see everything around and what left behind through the nostalgic eyes. If there's no room for nostalgia, it makes one - you name it - out of anything. It fills the paddy fields, build houses and cry on the fading agriculture. It has a high moral value that keeps an eye on every other, but keeps a closed ear to a scream of being raped publicly. But it speaks about the tragedy, weeps over the corpse, writes well on it with fire inside. Can't we be proud of IT?