Powered By Blogger

Tuesday, June 14, 2011

എന്തോന്നാ കൊച്ചനേ ഈ പ്രണയം?

അത് ഒരേ സമയം വീര്‍പ്പുമുട്ടലും  അഹങ്കാരവും ആണ് ...
അത് ആളുന്ന തീയും , തണല്‍ തരുന്ന കുടമരവുമാണ്
ജീവന്‍ എടുക്കുന്ന വിഷവും , സൃഷ്ടിയാകുന്ന ബീജവുമാണ്
പേമാരിയും, വസന്തവും,... പിന്നെ എല്ലാ ഋതുക്കളും ആണ്
കൈ എത്താ നക്ഷത്രവും, പിന്തുടരുന്ന നിഴലുമാണ്
കള്ളത്തരമാണ്..ഏറ്റവും വലിയ സത്യവുമാണ്;
മനസ്സാണ്, മരീചികയാണ്, എന്തിനു.. മരുന്നുമാണ് !

 അത് കൊണ്ട്? .....
.....ഓ .. ഒന്നൂലാ  .... പ്രണയം ഒരു പിടികിട്ടാപ്പുള്ളിയാണ് എന്ന് പറഞ്ഞു വരികയായിരുന്നു ... അത്രേ ഒള്ളു ..

5 comments:

  1. അപ്പോള്‍ ഇതാണോ കൊച്ചനേ പ്രണയം? :-)

    ReplyDelete
  2. ഇതും കൂടെയാണ് ഷാബുച്ചായാ ....എനിക്ക് വാക്കുകള്‍ക്ക് പഞ്ഞം ഉള്ളത് കൊണ്ടാ ഇത് ഈ കുറഞ്ഞ വരികളില്‍ നിര്‍ത്തിയത്. അല്ലെങ്കില്‍ ഒന്നാലോചിച്ചാല്‍ എന്തിനോടും എങ്ങേനെയും എപ്പോള്‍ വേണമെങ്കിലും ഉപമിക്കാവുന്ന ഒന്നാണ് പ്രണയം. പോസിറ്റീവും നെഗറ്റീവും ന്യുട്രലും ആയ തലങ്ങളില്‍ ഉപമിക്കുന്ന ഒരു വാക്ക് ... ഒരു വികാരം...


    thanks shabuchayan for the comment...:)

    ReplyDelete
  3. നന്നായിട്ടുണ്ട്‌.......

    ReplyDelete
  4. i appreciate your comment sarun..thanks

    ReplyDelete
  5. pranayathe enthinod upamichalum athu sathyamakum... valare nalla vyakhyanam... thanks maneeshetta...:)

    ReplyDelete