Powered By Blogger

Friday, June 17, 2011

Boomerang

മിസ്റ്റര്‍ ആല്‍ബെര്‍ട്ട് , നിങ്ങളെന്തിനാണ് ഇപ്പോഴും അങ്ങോട്ടും നോക്കി ഇരിക്കുന്നത്?

ഓ.. സുനില്‍ സാറോ.? വെറുതെ പ്രത്യേകിച്ച് ഒന്നും ചെയ്യനില്ലാത്തത് കൊണ്ടാണ്.

ആഹാ ... അത് കൊള്ളാമെല്ലോ ഒന്നും  ചെയ്യാന്നില്ലാത്തവര്‍ പെണ്ണുങ്ങള്‍ കുളിക്കുന്നതും നോക്കി ഇരിക്കുകെയാണോ ചെയ്യുന്നത്?

അങ്ങനെ ഇരുന്നുകൂടാ എന്നോന്നുമില്ലെല്ലോ ... ഇപ്പോള്‍ എനിക്ക് അതാ ഇഷ്ടം.

എങ്കില്‍ ഇതിനു ഉടനെ തന്നെ തീരുമാനം ആയിക്കൊള്ളും. അരവിന്ദാക്ഷനും, ഗോപിയും പിന്നെ വില്‍ഫ്രെഡ് ഡും  കൂടെ അച്ഛനെ കാണാന്‍ പോയിട്ടുണ്ട്.

എന്റെ അച്ഛനെ കാണാന്‍ അവര് അങ്ങ് കാരക്കുളം സെമിത്തേരി വരെ പോയോ... അത് കൊള്ളാമെല്ലോ. എന്തിനാണോ ആവോ?

തന്റെ അച്ഛനെ അല്ല, ഫാദര്‍ പുരക്കുമുകളിലിനെ കാണാനാ പോയത്.

അയ്യോ.. അങ്ങേരെ കാണാന്‍ പോയോ.. എന്നാല്‍ ഇനി എനിക്ക് ഇരിക്കപ്പൊറുതി അങ്ങേരു തരില്ല. കഴിഞ്ഞ തവണ സുമംഗലിയായ സുമതി ടീച്ചറുടെ കവിളില് നുള്ളി എന്നും പറഞ്ഞു എന്നെ ഒന്ന് ഗുണദോഷിചായിരുന്നു. ഒരാഴ്ച്ചയാ ആ അച്ഛന്‍ എന്റെ പുറകെ നടന്നത്. രാവിലെ മനുഷ്യനെ ഒന്ന് നടക്കാന്‍ പോലും സമ്മതിച്ചില്ല. എവിടെ പോയാലും കൂടെ വരും, എന്നിട്ട് തൊട്ടതിനും പിടിച്ചതിനും എല്ലാം ഒരുമാതിരി രണ്ടാം ക്ലാസ്സിലെ ഉപമകള്‍ പോലെ ഓരോന്ന്  പറഞ്ഞു എന്നെ ഭ്രാന്ത് പിടിപ്പിചിട്ടാ അങ്ങേരു പോയത്.

ആ .. അതാ ... ഇയാള്‍ക്ക് ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ? ഈ കോളനിയില്‍ ഉള്ള എല്ലാവരും നല്ല ഉദ്യോഗസ്ഥരാണ്. താനും ആയിരുന്നെല്ലോ... എന്നിട്ടും എന്താ ഇങ്ങനെ ചീത്തപ്പേരും കേള്‍പ്പിച്ച്‌ ? ഒന്നുമില്ലെങ്കിലും രണ്ടു പെണ്‍കുട്ടികളുടെ അച്ഛനല്ലേ ? അവര്‍ക്ക് പോലും പിള്ളേര്‍ ആയി... എന്നിട്ടും. ആ സുമതി എത്ര പ്രാവശ്യമാ ആ പുരക്കുമുകളിനോട് പരാതി പറഞ്ഞതെന്ന് അറിയാമോ?

എന്നിട്ട് എന്തായി? കുട്ടികള്‍ക്ക് നല്ലത് പറഞ്ഞു കൊടുക്കേണ്ട സുമതി ടീച്ചര്‍ അവിടുത്തെ പ്യുണിന്റെ കൂടെ ഓടിപ്പോയില്ലേ? പാവം ഉണ്ണിത്താന്‍ .. ഇപ്പോഴും അവരെയും ഓര്‍ത്ത്‌ നടപ്പുണ്ട്. രാത്രിയായാല്‍ ഏതെങ്കിലും ബാറില്‍ നിന്ന് പരിചയമുള്ളവര്‍ എടുത്തു കൊണ്ടാ   അങ്ങേരെ വീട്ടില്‍ കൊണ്ട് കിടത്തുന്നത്.

അത് അവളുടെ  സാഹചര്യം കൊണ്ടാ. ആല്‍ബെര്‍ട്ട് പറയുന്നത് കേട്ടാല്‍ സുമതി പോയതിനു ശേഷമാ ഉണ്ണിത്താന്‍ കുടി തുടങ്ങിയതെന്ന് തോന്നുമെല്ലോ....

അതെന്തെങ്കിലും ആകട്ടെ... ഈ പുരക്കുമുകലിനെ എന്റെ തലക്കുമുകളിലേക്ക് ഒന്ന് കേട്ടിയെടുക്കാതിരിക്കാന്‍ ഞാന്‍ ഇപ്പൊ എന്തോ വേണം? ഇവിടുന്നു ഓടി പോകണോ, അതോ അങ്ങേരുടെ കൂടെ പോയി പട്ടം എടുക്കണോ? മനുഷ്യന് ഒന്ന് സമാധാനമായിട്ട് രണ്ടണ്ണം അടിച്ചു കിടന്നുറങ്ങാനും സമ്മതിക്കില്ലേ?

എടൊ ആല്‍ബെര്‍ട്ട് ... ഇയാള്‍ ഒന്ന് നന്നായിക്കാണാന്‍ ആണ് ഞങ്ങളുടെ ഒക്കെ ആഗ്രഹം.. ഇന്ന് എന്തായാലും ഇയാള് അച്ഛന്‍ പറയുന്നാത് കേള്‍ക്കണം. ഒന്ന് മനസിരുത്തി ഒന്ന് ആലോചിച്ചു നോക്കൂ.

എന്റെ അച്ഛന്‍ പറഞ്ഞത് മാത്രമേ ഞാന്‍ കേള്‍ക്കാറുള്ളൂ. ഇനി പുള്ളിക്കാരന്‍ വന്നു പറയുക എന്ന് വെച്ചാല്‍ ഇത്തിരി ബുദ്ധിമുട്ടാണ്... അറിയാലോ. പിന്നെ അഥവാ പുള്ളിക്കാരന്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും പറയുകേല. എന്റെ അടുത്ത ഒരു കസേര വലിച്ചിട്ട് അതില്‍ ഇരുന്നെന്നേ എന്റെ കൂടെ.

ഛെ..ഇയാള്‍ പിന്നേം. നന്നാകാന്‍ പറ്റുമെങ്കില്‍ നന്നാക്. എനിക്ക് വേറെ നൂറു പണി ഉണ്ട്. ആ ഗോപി പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാന്‍ വന്നത്.

അത് ശരി അപ്പം ആ പരിപ്പുവട ഗോപി ആണല്ലേ സാറിനെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്.. കൊള്ളാം .. അവനു അല്ലെങ്കിലും രണ്ടെണ്ണം കൊടുക്കണം എന്ന് ഞാന്‍ വിചാരിച്ചിട്ട് കുറച്ചു നാളായി... ഇപ്പോള്‍ ഒരു കാരണവുമായി. ഇങ്ങു വരട്ടെ അവന്റെ അപ്പനെയും  കൊണ്ട്...

-------------------------------------------------

ഓ അച്ഛന്‍ വന്നോ... അല്ലെല്ലോ...ഹേ ആരാ അവിടെ?

സുസ്സന്നയോ? എന്തോവാടി പെട്ടിയും കുട്ടീയുമൊക്കെ ആയിട്ട്? നിന്റെ മാപ്പിള നിന്നെ ഉപേക്ഷിച്ചോ?

ആ.. മാപ്പിള ഉപേക്ഷിക്കും മുന്‍പ് ഞാന്‍ അങ്ങ് ഉപേക്ഷിക്കാം എന്ന് കരുതി.. അത് വീടോന്നുമല്ല ഒരു കാഴ്ച ബംഗ്ളാവാ.. അങ്ങേരു അവിടുത്തെ സിംഹവാലന്‍ കുരങ്ങനും. വംശനാശം സംഭവിക്കാതിരിക്കാന്‍ അവിടെ ആരോ കൊണ്ടിട്ടതാ.

നീ എന്തൊക്കെയാ ഈ പറയുന്നത്? ഇതിപ്പം നീ നാലാമത്തെ പ്രവശ്യമല്ലേ ഈ മാസം ഇങ്ങോട്ട് വരുന്നത്?

ആ.. അതെ.. അപ്പന് പറ്റില്ലെങ്കില്‍ വേണ്ട.. ഞാന്‍ വേറെ എവിടെക്കെങ്കിലും പോയ്ക്കൊള്ളാം. അമ്മച്ചി ഉണ്ടായിരുന്നെങ്കില്‍ ...

അപ്പോഴേക്കും നീ അമ്മച്ചിയെ പിടിച്ചു കൊണ്ടുവന്നു ഇടക്കിട്ടോ? നീ ആദ്യം കുഞ്ഞിന്നെയും കൊണ്ട് അകത്തു കയറ്.

അതെ ... കയറും കൊണ്ട് തീര്‍ക്കാമെന്ന് വിചാരിച്ചതാ.. പിന്നെ വേണ്ടാന്ന് വെച്ച്. ഈ കൊച്ചിനെ നോക്കിയപ്പം.

മോളെ അന്നേ, നീ നിന്റെ അമ്മയും വിളിച്ചു കൊണ്ട് അകത്തോട്ടു കയറിയേ.. അടുക്കളേല്‍ എന്തെങ്കിലും കാണും.. നിങ്ങള്‍ ഒന്നും കഴിച്ചതല്ലെല്ലോ..

അപ്പന്ടടുത്തു കഴിക്കാന്‍ ഒന്നുമല്ല ഞാന്‍ വന്നത്.. എനിക്ക് അങ്ങേരുടെ കൂടെ ഇനി വയ്യ.. അപ്പ്പന്‍ ഇത് തീരുമാനമാക്കണം.  ആ പുരക്കുമുകളിലച്ച്ചന്‍ ആണെല്ലോ ഇതിനു മുന്‍കൈ എടുത്തത്‌.. അങ്ങേരോട് തന്നെ ഇത് തീരുമാനമാക്കാന്‍ പറ...

എന്തുവാടി ഇത്...? നമുക്ക് എന്തിനും ഒരു സമാധനമില്ലേ...? വഴി ഉണ്ടാക്കാം. ബെന്നിച്ചനെ ഞാന്‍ ഒന്ന് വിളിക്കാം.

വേണ്ടാ...

അല്ലടി ഞാന്‍ ഒന്ന്..

വേണ്ടാ അപ്പന്‍ ഒന്നും പറയണ്ട. അപ്പനറിയാമോ... അപ്പനോട് ഞാന്‍ അതെങ്ങനാ പറയുന്നത്! അങ്ങേര്‍ക്കു എന്നെ ഇപ്പോഴും സംശയമാ ... ഞാന്‍ ജോലിക്ക് പോയാല്‍ കൂടെ വരും, കൂട്ട് വരുന്നതല്ല.. ആരൊക്കെ എന്നോട് മിണ്ടുന്നുണ്ട് എന്ന് നോക്കാന്‍ . ഒരു ദിവസം ഞാന്‍ അറിയാതെ എന്റെ ബസില്‍ കയറിയിട്ട് കണ്ടക്ടറെ പിടിച്ചു തല്ലി. എന്റെ കൈയില്‍ അങ്ങേരു മനപ്പൂര്‍വം തോണ്ടി എന്നും പറഞ്ഞ്. ഒടുവില്‍ അങ്ങേരെ അടുത്ത ബസ്‌ സ്റ്റോപ്പ്‌ എതിയെപ്പോള്‍ എല്ലാവരും കൂടെ പോലീസിനു പിടിച്ചു കൊടുത്തു. അതിനും ഞാന്‍ പോയാണ് ഇറക്കിയത്. തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ , ജാമ്യം എടുക്കാന്‍ വന്ന വക്കീലിനെ എന്റെ കാമുകനാക്കി.

അന്നക്കുട്ടീ നീ അകത്തു പോ. ഡ്രസ്സ്‌ മാറ് ...

കൊച്ചിനെ സ്കൂളില്‍ വിടാന്‍ പോലും സമ്മതിക്കില്ലാ. ഇന്നലേം കൂടെ ആയെപ്പോള്‍ ഞാന്‍ നിര്‍ത്തി... ഇനിയില്ല..

ഇന്നലെ എന്തോവാ പറ്റിയത്?

ഇന്നലെ വീട്ടില്‍ ടാങ്ക് കേടായത് കൊണ്ട് ആറ്റിലാണ് കുളിക്കാന്‍ പോയത്. കുറച്ച കഴിഞ്ഞു നോക്കുമ്പോള്‍ ഭയങ്കര ബഹളം... അവിടുത്തെ തോമസ്‌ സാറിന്റെ , അപ്പന്റെ പ്രായമാ അങ്ങേര്‍ക്കും, ആ തോമസ്‌ സാറിന്റെ വീട്ടില്‍ കയറി അങ്ങേര്‍ക്കിട്ട് നല്ലത് കൊടുക്കുവാ എന്റെ കെട്ടിയോന്‍ എന്ന് പറയുന്ന മനുഷ്യന്‍ . എന്റെ തൊലി ഉരിഞ്ഞു പോയി. കാരണം അപ്പന് കേള്‍ക്കേണ്ടേ? ഞാന്‍ കുളിക്കാന്‍ പോയപ്പോള്‍ അങ്ങേരു അങ്ങേരുടെ വീട്ടില്‍ നിന്നും നോക്കിക്കൊണ്ട്‌ നില്‍ക്കുകെയാണ് എന്ന്... എന്ത് പറയും അപ്പാ ഇതിനൊക്കെ മറുപടി.. അത് കൊണ്ട് ഇനിയില്ല.. എന്ത് വന്നാലും..

അയ്യോ അപ്പാ, ആരാണ്ടൊക്കെ ഇങ്ങോട്ട് വരുന്നുന്ടെല്ലോ.. ഞാന്‍ അകത്തോട്ട്‌ പോകുവാ... കുഞ്ഞമ്മച്ചിയെ ഒന്ന് വിളിക്കണം.. ഇന്ന് ഒന്നിങ്ങോട്ടു വരാന്‍ പറയാം. അപ്പനങ്ങോട്ടു ചെല്ല്. അത് നമ്മുടെ പുരക്കുമുകളില്‍ ആണെന്ന് തോന്നുന്നു..... എന്നെ ഇപ്പൊ കാണണ്ട.

എടൊ ആല്‍ബെര്‍ട്ട്... ഇയാളോട് ഒരു കാര്യം പറയണം എന്ന് ഇവര് മൂന്ന് പേരും കൂടെ വന്നു പറഞ്ഞു ... അത് ...

അയ്യോ അച്ചാ ... ഞാന്‍ അച്ഛനെ അങ്ങോട്ട്‌ വന്നു കാണാന്‍ ഇരിക്കുകയായിരുന്നു... നമുക്ക് വാ പള്ളിയിലോട്ട് പോയി സംസാരിക്കാം.. എടൊ ഗോപി, അരവിന്ദാക്ഷാ... വില്‍ഫ്രെഡ്ഡ.. ഇങ്ങോട്ട് വന്നെ ഒന്ന് പറയട്ടെ.....

No comments:

Post a Comment