ആ മല ചോട്ടിലേക്ക് എനിക്കിനിയെത്ര ദൂരം
കാറ്റില്‍ കുടചൂടി നനയാനെത്ര നേരം
മനം നിറയെയീ പച്ച നോക്കി നില്‍ക്കാനെത്ര നേരം
വള്ളിചെരുപ്പ് വഴുക്കാതെ, നടക്കാനിനിയെത്ര നേരം
മഴത്തുള്ളികള്‍ കൂട്ടം പിടിക്കുന്ന പുല്‍നാമ്പുകളില്‍
കാല്‍ തഴുകി നടക്കാനിനിയെത്ര നേരം
എന്റെ സ്വപ്നങ്ങള്‍ക്കിനിയെത്ര നേരം എത്ര ദൂരം?


wowww.........
ReplyDeletenalla varikal....:)
ReplyDelete
ReplyDeleteനേരം ഇരുട്ടുമ്പോഴേക്കും ദൂരം കുറയട്ടെ
ആശംസകള്‍