Powered By Blogger

Monday, February 8, 2021

നിത്യം

ഒരു മഴത്തുള്ളിയായ്‌ നീ വീണാൽ

നെഞ്ചിലേറ്റ്‌ വാങ്ങും മണ്ണാകും ഞാൻ

കര മുറിഞ്ഞ്‌ ഒഴുകും പുഴയായാൽ

ഉള്ളു നനയും ചെറുകാടാകാം ഞാൻ

ഒരു കാറ്റായ്‌ നീ വീശുമ്പോൾ

ഞാനതിൽ പാറും കടലാസ്പൂവ്‌

നിഴലായ്‌ നീ മാറിയാൽ

അതിലെ ഇരുളും വെളിച്ചവും ഞാൻ 

തീയായ്‌‌ നീ ഉണരുമ്പോൾ

അതിൽ പുണരും കനലാകും ഞാൻ

സ്വരമായ്‌ നീ ഒഴുകുമ്പോൾ

ഞാനതിൽ കൂടും ശ്രുതിയാകും

മണ്ണിൻ നനവായ്‌ നീ പടരുമ്പോൾ

മുളച്ചുയരും കൂണുകളാകും ഞാനും

....................


കനവറിയാത്ത കരളറിയാത്ത

കഥകൾ എൻ കണ്ണുകൾ മൂടട്ടെ

തണുപ്പറിയാത്ത തണലറിയാത്ത

നിനവുകളെൻ വഴിയിൽ നിറയട്ടെ

പടവറിയാത്ത നടപ്പറിയാത്ത

ദൂരങ്ങളീ കഥയിനി പറയട്ടെ

ചേർന്ന് കിടന്നെൻ നെഞ്ചിൻ

ചൂട് നിൻ നെഞ്ചിനാൽ അണയട്ടെ.

No comments:

Post a Comment