Powered By Blogger

Saturday, July 18, 2020

എന്റെ ശബ്ദം, മഴ, കടൽ

പെരുമഴയായ്‌ പെയ്യു കാർമേഘമേ

നിൻ കണ്ണുനീർച്ചാലിൽ തുടങ്ങട്ടെ ഒരു കടൽ


നീന്തട്ടെ അതിൽ പല പെരുമീനുകൾ

തുഴയട്ടെ വഞ്ചികൾ തിര മുറിച്ച്‌ 

എറിയട്ടെ വലകളും പല ചൂണ്ടയും

നിറയട്ടെ വല പിന്നെ നിറയട്ടെ വഞ്ചി


പെരുമഴയായ്‌ പെയ്യു കാർമേഘമേ

നിൻ കണ്ണുനീർച്ചാലിൽ തുടങ്ങട്ടെ ഒരു കടൽ


തുടങ്ങട്ടെ ഒരു കുഞ്ഞു കാറ്റ്‌ വീണ്ടും

മാറട്ടെ അതു പിന്നെ ഒരു കൊടുങ്കാറ്റായ്‌

മുഴങ്ങട്ടെ ഇടികളും കൊടു മിന്നലും 

വീഴട്ടെ അഗ്നിപാശമായി തിരയിലേക്ക്‌

പല കുറി അതേൽക്കട്ടെ പായ്‌വഞ്ചിയിൽ

പലകുറി മുറിവേൽക്കട്ടെ പാഴ്‌ജന്മങ്ങൾ 

കത്തട്ടെ കരിയട്ടെ വേട്ടവഞ്ചികൾ

മുങ്ങട്ടെ കരിങ്കടലിൻ വിശപ്പിലേക്ക്‌


കടലുകൾ ഇനിയെത്ര ബാക്കിയാകും

കടലുകൾ ഇനിയെത്ര സാക്ഷിയാകും

ചാലുകൾ കടന്നെത്ര ജലകുമിളകൾ

നീന്തിയിവിടെത്തിയെന്നതറിവില്ലല്ലോ

മീനുകൾ പെരുമീനുകൾ ബാക്കിയാകും

നീന്തിത്തുടിക്കുമവയീ ആഴിയിൽ.


പേർത്തും പെയ്യട്ടെ പല മഴകളും

ഒഴുകട്ടെ ജലമൊന്ന്നിറയട്ടെ ഭൂമി

നീളട്ടെ നൂറായിരം നീർചാലുകൾ 

കാണട്ടെ അവ സ്വന്തം നേർവഴികളെ


തുടങ്ങട്ടെ ഒരു കടൽവീണ്ടും 

ഇനി തുടങ്ങട്ടെ ഒരു ശബ്ദംവീണ്ടും

തുടങ്ങട്ടെ ഒരു മഴഇനി

തുടങ്ങട്ടെ മറ്റൊരു കടൽ

No comments:

Post a Comment