Powered By Blogger

Tuesday, November 26, 2019

ലാവ പോലെ നിൻ ഓർമകൾ

നിൻ അധരമതിൻ ചൂടൊന്നറിയുവാൻ
ഒന്നു തൊട്ടു ഞാനെൻ ചുണ്ടാൽ;
ചൂടല്ലത്‌മെർക്കുറി മാപിനികൾ
ആകാശം മുട്ടിക്കും സൂര്യന്റെ കനൽ

തിളച്ചു മറിയുമൊരു ലാവ പോലെൻ
ഉൾക്കടലിൽ വീഴുന്നു നിൻ ചിരി
വീശിയടിക്കും മരുക്കാറ്റ്‌ പോലെ
ഉള്ളു പൊള്ളിക്കുമീ നഷ്ട സ്നേഹം

കിതച്ച് ‌മാറിയിരിപ്പൂ ഞാൻ-എൻ
പഴയ കിനാക്കൾ തൻ മാറാപ്പുമായി
ഏന്തിവലിഞ്ഞു നടന്ന് തളർന്നൊരെൻ
പാതി വളഞ്ഞൊരു മുതുകുമായ്‌

കഴിയുവതേതൊക്കെ കാലങ്ങൾ
പിടിവിട്ടുപോയ പിൻനാളുകൾ;
പുറകോട്ടു വലിച്ച്‌ കാലിൽ ചങ്ങലയിടും
നശിക്കാത്തയീ ഓർമകൾ മാത്രം ബാക്കി.

1 comment: