Powered By Blogger

Monday, November 29, 2010

നീയും ഞാനും

മാറ്റി വരച്ച ചിത്രങ്ങള്‍ , അതില്‍ നീണ്ട വരകള്‍
നീളുന്ന മനസ്സും ആകാശവും , അതില്‍ നിറയെ നക്ഷത്രങ്ങള്‍
ഇരുണ്ട നിറം മാറിയ നേര്‍ത്ത നീല കലര്‍ന്ന ആകാശം
എന്‍റെ ആകാശം , എന്‍റെ മാത്രം ആകാശം
അതില്‍ നിറയെ എന്‍റെ മാത്രം നക്ഷത്രങ്ങള്‍ ,
എന്‍റെ മാത്രം ചന്ദ്രനും സൂര്യനും മഴയും -
നിനക്കായി കരുതിയ എന്‍റെ ചിത്രങ്ങള്‍
മായുന്ന ചിത്രങ്ങള്‍ , അവയും എന്റേത് മാത്രം ...
ഇനി ഞാനും നീയുമില്ല ... ഞാന്‍ മാത്രം
ഇനി എല്ലാം എന്റേത് മാത്രം ..... നീയും

4 comments: