Powered By Blogger

Wednesday, September 2, 2015

മാപ്പ്‌

എന്റെ പിഞ്ചു കുഞ്ഞേ നിന്നേ എങ്ങനെ എനിക്ക്‌ മറക്കാനാകും?
നീയാ തീരത്ത്‌ കണ്ണടച്ച്‌ തിരയാൽ ചുംബിച്ചു, നേർത്ത്‌
തീരത്തെ പുൽകി കിടക്കുന്നതെങ്ങനെ
എന്നിൽ നിന്ന് മായും?
എവിടെ നിന്നെങ്ങോട്ട്‌ എന്നു പോലും അറിയാതെ
ആഴിയിൽ മുങ്ങിപ്പൊങ്ങി വെയിലും കാറ്റുമേറ്റ്‌
അമ്മയുടെ പാൽ കുടിച്ച്‌ തളർന്നുറങ്ങി-
യെഴുനേറ്റ്‌,
കളിച്ച്‌ ചിരിച്ച്‌ ഈ ഭൂമിയെല്ലാം തന്റേതാണെന്ന സന്തോഷത്തിൽ
സ്വപ്നം കണ്ടുറങ്ങി,
നക്ഷത്രങ്ങളെക്കണ്ട്‌
മേഘങ്ങളെക്കണ്ട്‌,
മീനുകളെക്കണ്ടുറങ്ങിയ നിന്നെയല്ലേ -
ഈ കടൽത്തീരത്ത്‌ ജീവനററ്റ്‌ ഞാൻ കണ്ടത്‌.

നിന്റെ ജീവനെടുടുത്തത്‌ കടലല്ല, വെയിലല്ല, അരികിലെത്താ കരയല്ലാ.
നിനക്കറിയാത്ത-നീയറിയാതെ പോയ ദുരാഗ്രഹങ്ങളും, വാശിയും
ദുഷ്ടത പായൽ പിടിച്ച
ഞങ്ങളുടെ കളങ്കിത മനസ്സുമാണു.

രണ്ടക്ഷരം കൊണ്ട്‌ കുറിച്ചീടാം നിന്നോടുള്ള എന്റെ മനസ്സ്‌
- മാപ്പ്‌